Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിലേക്ക് പോകാനായി നാട്ടിൽ നിന്നും ഫസ്റ്റ് ഡോസ് വാക്സിൻ എടുത്ത് സെക്കൻഡ് ഡോസിനു കാത്തിരിക്കുന്ന പ്രവാസികളുടെ ശ്രദ്ധക്ക്

നാട്ടിലുള്ള ഭൂരിപക്ഷം സൗദി പ്രവാസികളും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് കഴിഞ്ഞിട്ടുണ്ടെങ്കിലും ഇനിയും രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്തവരായി പലരും ഉള്ളതിനാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങൾ അനുഭവസ്ഥരായ പ്രവാസികൾ അറേബ്യൻ മലയാളിയോട് പങ്ക് വെച്ചു.

തവക്കൽനാ ആപിൽ ഇമ്യൂൺ ആകുന്നതിനായി സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ വാക്സിൻ രെജിസ്റ്റ്രേഷൻ നടത്തുന്ന സമയം ഇപ്പോൾ ഭൂരിപക്ഷം പ്രവാസികളും കേന്ദ്ര സർക്കാരിൻ്റെ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിൻ്റെ പി ഡി എഫ് കോപ്പികൾ ആണു തെളിവായി അപ് ലോഡ് ചെയ്യുന്നത്.

ഇങ്ങനെ കേന്ദ്ര സർക്കാരിൻ്റെ ഫസ്റ്റ് ഡോസും സെക്കൻഡ് ഡോസും അപ് ലോഡ് ചെയ്ത് അപേക്ഷ സമർപ്പിച്ചവരിൽ 90 ശതമാനത്തിലധികം പേർക്കും കഴിഞ്ഞ മുന്നു നാലു ദിവസങ്ങൾക്കുള്ളിൽ ഇമ്യൂൺ സ്റ്റാറ്റസ് ലഭിച്ചിട്ടുമുണ്ട്.

ഈ സാഹചര്യത്തിൽ നേരത്തെ രണ്ട് തവണയെല്ലാം അപേക്ഷ റിജക്റ്റ് ആയ പല പ്രവാസികളും അവസാന ഘട്ട പരീക്ഷണമെന്ന നിലയിൽ കേന്ദ്ര സർക്കാരിൻ്റെ വാക്സിൻ ഡോസുകൾ വെച്ച് അപേക്ഷിക്കുന്നതാണിപ്പോൾ കാണുന്നത്.

എന്നാൽ ഇപ്പോൾ സെക്കൻഡ് ഡോസ് സർട്ടിഫിക്കറ്റ് ലഭിച്ച പല പ്രവാസികളും നേരിടുന്ന ഒരു പ്രശ്നം കേന്ദ്ര സർക്കാരിൻ്റെ ഫസ്റ്റ് ഡോസ് വാക്സിൻ്റെ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് കോവിൻ സൈറ്റിൽ നിന്ന് ലഭിക്കുന്നില്ല എന്നതാണ്. ഇവർ നേരത്തെ ഫസ്റ്റ് ഡോസ് ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ചിട്ടും ഇല്ലായിരുന്നു.

സെക്കൻഡ് ഡോസിൻ്റെ സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ ഫസ്റ്റ് ഡോസിൻ്റെ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷൻ കോവിൻ സൈറ്റിൽ ലഭ്യമാകുന്നില്ല എന്നതാണു ഇപ്പോഴത്തെ സ്ഥിതി. ഫസ്റ്റ് ഡോസ് കേരളത്തിൻ്റെയും സെക്കൻഡ് ഡോസ് കേന്ദ്രത്തിൻ്റെതും വെച്ച് അപേക്ഷിച്ചൽ അത് സൗദി ആരോഗ്യ മന്ത്രാലയം സ്വീകരിക്കുമോ എന്ന ആശങ്കയും പലർക്കും ഉണ്ട്.

അത് കൊണ്ട് തന്നെ ഇത്തരത്തിൽ ഒരു പ്രയാസം ഭാവിയിൽ ഉണ്ടാകാതിരിക്കാൻ ഫസ്റ്റ് ഡോസ് വാക്സിൻ സ്വീകരിച്ചയുടൻ തന്നെ ഫസ്റ്റ് ഡോസിൻ്റെ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് കോവിൻ സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണമെന്നാണു അനുഭവസ്ഥർ പുതുതായി വാക്സിൻ എടുക്കുന്നവരോട് ഓർമ്മപ്പെടുത്തുന്നത്.

ഫസ്റ്റ് ഡോസ് സർട്ടിഫിക്കറ്റ് അത്തരത്തിൽ ഡൗൺലോഡ് ചെയ്ത് ആദ്യം തന്നെ സൂക്ഷിച്ച് വെച്ചാൽ പിന്നീട് സെക്കൻഡ് ഡോസ് എടുക്കുന്ന സമയം ഫസ്റ്റ് ഡോസ് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷൻ ഇല്ലാതാകുന്നതിന്റെ പ്രയാസം നേരിടേണ്ടി വരില്ല.

പുതുതായി വിസിറ്റിംഗ് വിസയിലും പുതിയ വിസയിലും എല്ലാം പോകുന്നവരും ഇക്കാാര്യം പ്രത്യേകം ഓർക്കേണ്ടതുണ്ട്.

അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രുപ്പിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്