Sunday, September 22, 2024
QatarSaudi ArabiaTop Stories

സൗദി യാത്രക്കിടെ ഖത്തർ എയർപോർട്ടിൽ പ്രവാസികൾ കുടുങ്ങാനുള്ള യഥാർത്ഥ കാരണം എന്തായിരിക്കും ? സംശയം പ്രകടിപ്പിച്ച് ട്രാവൽ മേഖലയിലെ വിദഗ്ധർ

ദോഹ: സൗദിയിലേക്കുള്ള യാത്രക്കിടെ ഖത്തർ എയർപോർട്ടിൽ നിരവധി പ്രവാസികൾ കുടുങ്ങിയതായി റിപ്പോർട്ട്. 5000 ഖത്തർ റിയാൽ ഷോ മണി കാണിക്കണമെന്ന് പറഞ്ഞാണു ഇവരെ പുറത്തിറങ്ങാതെ തടഞ്ഞ് വെച്ചിട്ടുള്ളതെന്നാണു അറിയാൻ സാധിക്കുന്നത്.

എന്നാൽ, ഇന്ന് മുകളിൽ പരാമർശിച്ച യാത്രക്കാർ കുടുങ്ങിക്കിടക്കുന്ന അതേ സമയം തങ്ങളുടെ കീഴിൽ പോയ അഞ്ച് യാത്രക്കാർ യാതൊരു പ്രയാസവുമില്ലാതെ ഹോട്ടൽ ബുക്കിംഗും റിട്ടേൺ ടിക്കറ്റും കാണിച്ച് എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങിയതായി ട്രാൻസ്ഗോ ട്രാവൽ കൺസൽട്ടൻ്റ് മുഹമ്മദ് ഷബീർ അറേബ്യൻ മലയാളിയോട് പറഞ്ഞു.

ശരിയായ ഹോട്ടൽ ബുക്കിംഗിൻ്റെ പോരായ്‌മയാണോ ചില പ്രവാസികൾ മാത്രം ഇങ്ങനെ എയർപോർട്ടിൽ കുടുങ്ങാൻ കാരണമായതെന്ന് പലരും സംശയം പ്രകടിപ്പിക്കുന്നുമുണ്ട്.

കാരണം 5000 റിയാൽ ഷോ മണിയായി കാണിക്കണമെന്ന നിയമം ഉണ്ടെങ്കിൽ എന്ത് കൊണ്ട് ചിലർക്ക് മാത്രം എയർപോർട്ടിൽ നിന്ന് ഒരു പ്രയാസവും ഇല്ലാതെ പുറത്തിറങ്ങാൻ സാധിച്ചു എന്നാണു ട്രാവൽ മേഖലയിലെ വിദഗ്ധർ ചോദിക്കുന്നത്.

ശരിയായ ഹോട്ടൽ ബുക്കിംഗ് നടത്തി റിട്ടേൺ ടിക്കറ്റും ഇഹ്തിറാസ് സൈറ്റിൽ അപ്ഡേഷനും ഉള്ളവർക്ക് ഇത് വരെ ഖത്തർ എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങാൻ ഒരു പ്രയാസവും നേരിട്ടിട്ടില്ലെന്നതും സംശയം ബലപ്പെടുന്നു.

ഏതായാലും നിലവിൽ എയർപോർട്ടിൽ കുടുങ്ങിയവരുടെ കാര്യത്തിൽ ഇന്ത്യൻ എംബസി അധികൃതർ ഇടപെടണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.

അതേ സമയം ഇനി നാട്ടിൽ നിന്ന് പോകാനുള്ള ഷോ മണിയുടെ കാര്യത്തിൽ ട്രാവൽ ഏജൻസികളിൽ നിന്നും വ്യക്തമായ വിവരങ്ങൾ നേടണമെന്നും തങ്ങൾക്ക് ശരിയായ ഹോട്ടൽ ബുക്കിംഗ് തന്നെ അല്ലെ ലഭിച്ചത് എന്നത് ഉറപ്പിക്കണമെന്നും ട്രാവൽ മേഖലയിലുള്ളവർ ഓർമ്മപ്പെടുത്തി. കാരണം പുതിയ കൊറോണ സാഹചര്യത്തിൽ യാതൊരു തരത്തിലുള്ള ഫെയ്ക്ക് ബുക്കിംഗും വിലപ്പോകില്ല എന്നതും എല്ലാം നിരീക്ഷണത്തിലാണെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്