സ്റ്റാർട്ടിംഗിലിട്ട മൂന്ന് കാറുകൾ പൊക്കിയവരെ സൗദി പോലീസ് പൊക്കി
മക്ക: സ്റ്റാർട്ടിംഗിലിട്ടിരുന്ന മൂന്ന് കാറുകൾ മോഷ്ടിച്ച രണ്ട് സൗദി പൗരന്മാരെ പിടി കൂടിയതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു.
പ്രതികൾ കാറുകൾ മോഷ്ടിച്ചതിനു പുറമെ 174 മൊബൈൽ ഫോണുകൾ മോഷ്ടിക്കുകയും 3 തോക്കുകൾ കൈവശം വെക്കുകയും ചെയ്തിരുന്നു.
ജിദ്ദയിൽ നിന്നായിരുന്നു മോഷണം നടത്തിയത്. പ്രതികളിൽ ഒരാൾ മുപ്പത് വയസ്സിനു മുകളിലും ഒരാൾ അൻപത് വയസ്സിനു മുകളിലും പ്രായമുള്ളവർ ആയിരുന്നുവെന്ന് പോലീസ് അറിയിച്ചു.
പ്രതികളിൽ നിന്നും മോഷ്ട്രിച്ച കാറുകൾ മൂന്നും വീണ്ടെടുത്തതായും ആവശ്യമായ നടപടികൾക്ക് ശേഷം പ്രതികളെ പബ്ളിക് പ്രോസിക്യൂഷനു കൈമാറിയതായും പോലീസ് വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q