Friday, November 22, 2024
Riyadh

“സതി’ മൂവിയുടെ സംഗീത ഓഡിയോ പ്രകാശനം നടന്നു.

റാൻകോ വില്ലേജിലെ സംഗീത സാന്ദ്രമായ വേദിയിൽ നടന്ന പ്രകാശന ചടങ്ങിൽ റിയാദിലെ സംഘടനകളായ റിയാദ് ടാക്കീസ് , നവോദയാ റിയാദ് അംഗങ്ങൾ നസീബ് കലാഭവൻ, മറ്റ് സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.

ഈ ആധുനിക കാലഘട്ടത്തിലും സമൂഹം വിഭിന്ന രൂപത്തിൽ സ്ത്രീകളുടെ മേൽ നടത്തുന്ന അതിക്രമങ്ങൾ ജീവിതത്തിലും സമൂഹത്തിലും എങ്ങനെ തരണം ചെയ്യണമെന്നുള്ള സന്ദേശമാണ് “സതി” മൂവിയിലൂടെ പറയാന്‍ ശ്രമിക്കുന്നതെന്ന് സംവിധായകന്‍ ഗോപന്‍ എസ്‌ കൊല്ലം പറഞ്ഞു.

സതി മൂവിയുടെ ഇതിവൃത്തവുമായി ഏറ്റവും യോജിക്കുന്ന രീതിയിൽ ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ ദൃശ്യങ്ങൾക്ക് വരികൾ എഴുതിയത് ദിനേശ് ചൊവ്വായാണ്. സനിൽ ജോസഫ് ആണ് സംഗീതം നൽകി ആലപിച്ചിരിക്കുന്നത്. ശബാന അൻഷാദ് ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് സത്യജിത് സുബുൽ ആണ്.മഹാദേവാനം കൈലാസ നാഥാ എന്നാരംഭിക്കുന്ന ഗാനത്തിന്റെ രചനയും സംഗീതവും ജോജി കൊല്ലത്തിന്റെതാണ് .ആലാപനം ജിനി പാലാ.

നിർമ്മാതാവ് ലിൻഡ ഫ്രാൻസിസ്

സ്ത്രീ ശാസ്തീകരണത്തിന്റെ ഉത്തേജനം വിളിച്ചോതുന്ന ഈ മനോഹര ഗാനം അതിന്റെ ബിജിഎം നു അനുസരിച്ചു ആലപിക്കുന്ന പതിനഞ്ചു വയസ്സ് വരെയുള്ളവർക്കായി മത്സരം നടത്തുമെന്നും ആകർഷകമായ ക്യാഷ് പ്രൈസും നൽകുമെന്നും, വിവരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നതാണെന്നും ചിത്രത്തിൻറെ നിർമ്മാതാവായ ലിന്‍ഡ ഫ്രാൻസിസ് അറിയിച്ചു.

മറ്റു അണിയറ പ്രവര്‍ത്തകര്‍: തിരക്കഥ ആതിര ഗോപന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ബെന്നി, ക്യാമറ രാജേഷ്‌ ഗോപാല്‍, ഗോപ്രോ ക്യാമറ അന്‍ഷാദ് ഫിലിം ക്രാഫ്റ്റ്, കോറിയോഗ്രാഫി രശ്മി വിനോദ്, കാസ്റ്റിംഗ് പാര്‍ട്ണര്‍ വിഷുണൂ വിജയന്‍ , ശബ്ദമിശ്രണം ജോസ് കടമ്പനാട്, മേക്കപ്പ് മൗന മുരളി, ആര്‍ട്ട് നാസര്‍ ഗുരുക്കൾ , പി ആര്‍ ഒ ജോജി കൊല്ലം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa