സൗദിയിൽ 18 മില്യണിലധികം ആളുകൾ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു; 10,742 ആക്റ്റീവ് കൊറോണ കേസുകൾ
ജിദ്ദ: രാജ്യത്ത് ഇത് വരെയായി 2,38,91,649 ഡോസ് വാക്സിനുകൾ വിതരണം ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം. ഇതിൽ 1,84,42,842 ഫസ്റ്റ് ഡോസും 54,48,807 സെക്കൻഡ് ഡോസും ഉൾപ്പെടുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം സൗദിയിലെ വിവിധ വാക്സിനേഷൻ കേന്ദ്രങ്ങളിൽ 2,83,000 ത്തിൽ പരം വാക്സിൻ രെജിസ്റ്റ്രേഷനാണു നടന്നത്.
നിലവിൽ 10,742 ആക്റ്റീവ് കേസുകളാണ് നിലവിലുള്ളത്. പുതുതായി 1247 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചപ്പോൾ 1160 പേർ സുഖം പ്രാപിച്ചിട്ടുണ്ട്.
രാജ്യത്ത് 1383 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നുണ്ട്. 11 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 8141 ആയി ഉയർന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa