Sunday, September 22, 2024
Saudi ArabiaTop Stories

തവക്കൽനായിൽ ഇമ്യൂൺ ആകുന്ന സൗദി പ്രവാസികളുടെ എണ്ണം വർദ്ധിക്കുന്നു; ഭൂരിഭാഗം പേരും അപേക്ഷിച്ച രീതികൾ അറിയാം

നേരത്തെ തവക്കൽനായിൽ ഇമ്യൂൺ ആകാൻ നൽകുന്ന അപേക്ഷകൾ ഭൂരിഭാഗവും സൗദി ആരോഗ്യ മന്ത്രാലയം തള്ളുന്ന വാർത്തയായിരുന്നു കേട്ടിരുന്നതെങ്കിൽ കഴിഞ്ഞ മൂന്നു നാലു ദിവസങ്ങളായി അപേക്ഷിച്ചവരിൽ ഭൂരിഭാഗവും ഇമ്യൂൺ ആയ വാർത്തയാണു കേൾക്കുന്നത് എന്നത് ഏറെ സന്തോഷം നൽകുന്നു.

അപേക്ഷകൾ സ്വീകരിച്ചവർ അറേബ്യൻ മലയാളിക്ക് നൽകിയ വിവരങ്ങൾ പ്രകാരം ഭൂരിഭാഗം പേരും സമീപ ദിനങ്ങളിൽ അപേക്ഷിച്ചിരുന്നത് ഒരേ രീതിയിലായിരുന്നു എന്നാണു മനസ്സിലാക്കാൻ സാധിക്കുന്നത്.

സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ വാക്സിൻ അപ്രൂവൽ ഫോമിൽ ഫയലുകൾ അപ് ലോഡ് ചെയ്യാനുള്ള ഫോമിൽ മൂന്ന് ഓപ്ഷനുകളാണുള്ളത്. ഇതിൽ ആദ്യ ഓപ്ഷനിൽ പാസ്പോർട്ടിൻ്റെ ആദ്യ പേജിൻ്റെയും ലാസ്റ്റ് പേജിൻ്റെയും കോപി ഒന്നിച്ച് പി ഡി എഫ് ആക്കിയതും രണ്ടാമത്തെ ഓപ്ഷനിൽ കേന്ദ്ര സർക്കാരിൻ്റെ സെക്കൻ ഡോസ് വാക്സിൻ സർട്ടിഫിക്കറ്റിൻ്റെ പി ഡി എഫും മൂന്നാമത്തെ ഓപ്ഷനിൽ കേന്ദ്ര സർക്കാരിൻ്റെ ഫസ്റ്റ് ഡോസ് വാക്സിസ് സർട്ടിഫിക്കറ്റിൻ്റെ പി ഡി എഫുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഇമ്യുൺ ആയവർ ഭൂരിപക്ഷം പേരും സമർപ്പിച്ചത്.

അതേ സമയം രണ്ടാമത്തെ ഓപ്ഷനിൽ കേരള സർക്കാരിൻ്റെ സെക്കൻഡ് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റിൻ്റെ പി ഡി എഫും മൂന്നാമത്തെ ഓപ്ഷനിൽ കേരള സർക്കാരിൻ്റെ ഫസ്റ്റ് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റിൻ്റെ പി ഡി എഫും അപ് ലോഡ് ചെയ്തവർക്കും ഇമ്യൂൺ ആയിട്ടുണ്ട്.

രണ്ടാമത്തെ ഓപ്ഷനിൽ കേന്ദ്രത്തിൻ്റെ രണ്ട് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റുകളും ഒന്നിച്ച് പി ഡി എഫ് ആക്കി മൂന്നാമത്തെ ഓപ്ഷനിൽ ഇഖാമ കോപി അപ് ലോഡ് ചെയ്ത അപൂർവ്വം ചിലരും ഇമ്യൂൺ ആയതായി അറിയിച്ചിരുന്നു.

ഈ സാഹചര്യത്തിൽ ഇനി തവക്കൽനായിൽ ഇമ്യൂൺ ആകുന്നതിനായി അപ് ലോഡ് ചെയ്യാനുള്ളവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ താഴെ വിവരിക്കുന്നു.

പാസ്പോർട്ട് സ്കാൻ ചെയ്ത് വൃത്തിയും ക്ളിയറും ആയ കോപ്പി പി ഡി എഫ് ആക്കിയവരായിരുന്നു ഇമ്യൂൺ ആയവരിൽ അധികവും. അത് കൊണ്ട് സമീപത്തുള്ള ഏതെങ്കിൽ സർവീസ് സെൻ്ററിൽ പോയി പാസ്പോർട്ട് വൃത്തിയായി സ്കാൻ ചെയ്ത് അത് പി ഡി എഫ് ആക്കിയ ശേഷം മാത്രം ഇനി അപ് ലോഡ് ചെയ്യാൻ ശ്രമിക്കുക.

പാസ്പോർട്ടിൻ്റെ ഫസ്റ്റ് പേജും ലാസ്റ്റ് പേജും സ്കാൻ ചെയ്യുന്ന സമയം അഡ്രസ് ഇല്ലാത്ത ഭാഗം ഉൾപ്പെടുത്തേണ്ടതില്ല. അഡ്രസ് ഇല്ലാത്ത ഭാഗം ഉൾപ്പെടുത്തിയവർക്കും അപ്രൂവൽ ലഭിച്ചിട്ടുണ്ടെങ്കിലും കാണാൻ വൃത്തിയുണ്ടാകുക ഫസ്റ്റും ലാസ്റ്റും ഉള്ള അഡ്രസ് പേജുകൾ മാത്രം ഒന്നിച്ച് ചേർത്ത് പി ഡി എഫ് ആക്കുംബോഴായിരിക്കും.

ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം ഫയലുകൾക്ക് പേരുകൾ നൽകുന്നത് നന്നാകും എന്നതാണ്. പാസ്പോർട്ട് പി ഡി എഫിനു പാസ്പോർട്ട് എന്നും സെക്കൻഡ് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റിൻ്റെ പിഡിഎഫിനു വാക്സിൻ സെക്കൻഡ് ഡോസ് എന്നും ഫസ്റ്റ് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റിൻ്റെ പി ഡി എഫിനു വാക്സിൻ ഫസ്റ്റ് ഡോസ് എന്നും പേരു നൽകിയാണു പലരും അപേക്ഷിച്ചിരുന്നത്.

ഏറ്റവും പുതുതായി വന്ന അപ്ഡേറ്റ് പ്രകാരം രണ്ട് ഡോസുകളുടെയും ഡേറ്റുകൾ ഒന്നിച്ച് രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് തന്നെ ഇപ്പോൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നുണ്ട് . അത്തരം സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുന്നവരാണെങ്കിൽ രണ്ടാമത്തെ ഓപ്ഷനിൽ പ്രസ്തുത സർട്ടിഫിക്കറ്റും മൂന്നാമത്തെ ഓപ്ഷനിൽ ഇഖാമ കോപിയുടേയോ റി എൻട്രി കോപിയുടേയോ പി ഡി എഫോ രണ്ടും ഒന്നിച്ചുള്ള പി ഡി എഫോ എല്ലാം അപ് ലോഡ് ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഫയലുകൾക്ക് പേരുകൾ നൽകാൻ മറക്കരുത്.

രണ്ട് തവണ അപേക്ഷ നൽകി തള്ളിയവരാണെങ്കിൽ മൂന്നാം തവണ അപേക്ഷിക്കുന്നതിനു മുംബ് ഇമ്യൂൂൺ ആയവരിൽ ഭൂരിപക്ഷം പേരും സ്വീകരിച്ച വഴി അന്വേഷിച്ച് മാത്രം അപേക്ഷ നൽകുക. കാരണം മൂന്നാമതും തള്ളിയാൽ പിന്നീട് ബ്ളോക്ക് വരികയും അപേക്ഷ സമർപ്പിക്കാൻ സാധിക്കാതെ വരികയും ചെയ്യും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്