സൗദി പ്രവാസികൾക്ക് ആശ്വാസ വാർത്ത; ഖത്തറിലേക്ക് ഹോട്ടൽ ക്വാറൻ്റീൻ ഇല്ലാതെത്തന്നെ യാത്ര ചെയ്യാം
ദോഹ: മണിക്കൂറുകൾ സൗദി പ്രവാസികളെ മുൾ മുനയിൽ നിർത്തിയ ഖത്തർ യാത്രയുമായി ബന്ധപ്പെട്ട് പുതിയ അപ്ഡേഷനുകൾ.
സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന ഖത്തറിലെ ക്വാറൻ്റീൻ വ്യവസ്ഥകളിൽ മാറ്റം വരുത്തിയെന്ന തരത്തിലുള്ള പ്രചാരണം ഫെയ്ക്ക് ന്യൂസാണെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു.
അതോടൊപ്പം ഖത്തറിലേക്ക് ഇഹ് തിറാസ് ആപ് വഴി അപേക്ഷിച്ച ചിലർക്ക് ക്വാറൻ്റീൻ വേണമെന്ന നോട്ടിഫിക്കേഷൻ വന്നിരുന്നെങ്കിലും അത്തരത്തിലുള്ളവർ ഇപ്പോൾ വീണ്ടും അപേക്ഷിച്ചപ്പോൾ ക്വാറൻ്റീൻ ഇല്ലാതെത്തന്നെ അപ്രൂവൽ ലഭിക്കുന്നതായി ട്രാവൽ മേഖലയിൽ നിന്നുള്ളവർ അറിയിക്കുന്ന വോയ്സ് സന്ദേശങ്ങൾ പ്രചരിക്കുന്നുമുണ്ട്.
ഇന്ത്യയടക്കമുള്ള റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങൾക്ക് 10 ദിവസം ഡിസ്ക്കവർ ഖത്തർ പോർട്ടൽ വഴി ബുക്ക് ചെയ്ത ഹോട്ടൽ ക്വാറൻ്റീൻ ആവശ്യമുണ്ടെന്ന തരത്തിലുള്ള സന്ദേശങ്ങൾ കഴിഞ്ഞ ദിവസം പ്രചരിച്ചത് പ്രവാസികളെ മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നു.
ഡിസ്ക്കവർ ഖത്തർ വഴി ബുക്ക് ചെയ്ത് പോകുന്നതിനു ഏകദേശം 80,000 രൂപയിലധികം ഹോട്ടൽ ക്വാറൻ്റീനു തന്നെ ആവശ്യമായി വരുമെന്നതായിരുന്നു പ്രവാസികൾക്ക് വലിയ ആശങ്കയുണ്ടാക്കിയിരുന്നത്.
ഏതായാലും പ്രസ്തുത വാർത്ത വ്യാജമാണെന്ന ഇന്ത്യൻ എംബസിയുടെ അറിയിപ്പും അത്തരത്തിൽ ക്വറൻ്റീൻ ആവശ്യപ്പെട്ട് നോട്ടിഫിക്കേഷൻ ലഭിച്ചവർക്ക് തന്നെ ഇപ്പോൾ ക്വാറൻ്റീൻ ഇല്ലാതെ ഹോട്ടൽ ബുക്കിംഗ് വഴി തന്നെ ഇഹ് തിറാസ് വഴി അപ്രൂവൽ ലഭിക്കുന്നുണ്ടെന്ന മെസ്സേജുകളും സൗദി പ്രവാസികൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa