രാജാവ് പ്രത്യേക വിമാനമയച്ചു; 400 കിലോ ഭാരമുള്ള സൗദി പൗരനെ ആശുപത്രിയിലേക്ക് മാറ്റി; വീഡിയോ കാണാം
റിയദ്: അമിത ഭാരം കാരണം പ്രയാസപ്പെടുന്ന സൗദി പൗരൻ മൻസൂർ അൽ ശറാറിയെ ചികിത്സക്ക് വേണ്ടി റിയാദ് കിംഗ് ഖാലിദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റി.
400 കിലോ ഭാരമുള്ള മൻസൂറിനെ ഖുറയാത്തിൽ നിന്ന് റിയാദിലേക്ക് മാറ്റാനായി സൗദി ഭരണാധികാരി സല്മാൻ രാജാവിൻ്റെ നിർദ്ദേശ പ്രകാരം പ്രത്യേക വിമാനം അയക്കുകയായിരുന്നു.
കഴിഞ്ഞ ആറു വർഷങ്ങളായി അമിത വണ്ണം കാരണം കടുത്ത വിഷമതകൾ അനുഭവിക്കുകയായിരുന്നു മൻസൂർ അൽ ശറാറി.
നേരത്തെ റിയാദിൽ ഓപറേഷനു വേണ്ടി മൻസൂർ പോയിരുന്നു. എന്നാൽ അന്ന് തൻ്റെ കൂടെ ആരെങ്കിലും ഉണ്ടൊ എന്ന് അധികൃതർ ചോദിച്ചപ്പോൾ അതെന്തിനാണെന്ന് മൻസൂർ തിരിച്ച് ചോദിക്കുകയുണ്ടായി. അഥവാ മൻസൂർ മരണപ്പെടുകയാണെങ്കിൽ മയ്യിത്ത് കൊണ്ട് പോകാനെങ്കിലും കൂടെ ആൾ വേണമെന്ന മറുപടി ലഭിച്ചപ്പോൾ മൻസൂർ ഖുറയാത്തിലേക്ക് തന്നെ മടങ്ങുകയായിരുന്നു.
ഈ പെരുന്നാളിനു മുംബ് തൻ്റെ അവസ്ഥ വിവരിച്ച് പെട്ടെന്ന് ചികിത്സ ആവശ്യമുണ്ടെന്നറിയിച്ച് മൻസൂർ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അതിനെത്തുടർന്നാണു റിയാദിൽ ചികിത്സക്ക് അവസരമൊരുങ്ങിയതും രാജാവ് പ്രത്യേക വിമാനമയച്ചതും. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa