സൗദിയിൽ മൂന്നാമത് ഡോസ് വാക്സിൻ സ്വീകരിക്കേണ്ടി വരുമോ? ആരോഗ്യ മന്ത്രാലയ വാക്താവ് പ്രതികരിച്ചു
റിയാദ്: കൊറോണ വാക്സിൻ മൂന്നാമത് ഡോസ് സ്വീകരിക്കേണ്ടി വരുമോ എന്ന സംശയത്തിനു സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ് അബ്സുൽ ആലി വിശദീകരണം നൽകി.
നിലവിൽ രണ്ട് ഡോസ് വാക്സിൻ തന്നെ പ്രതിരോധത്തിനു ഫലപ്രദമാണ്. അതേ സമയം ഭാവിയിൽ എന്തെങ്കിലും ആവശ്യം വരികയണെങ്കിൽ അതിനനുസരിച്ചുള്ള ക്രമീകരണങ്ങൾ നടത്താൻ സാധിക്കും.
സൗദിയുടെ നയങ്ങൾ തീർത്തും സുതാര്യമാണ്. കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനും നിലവിലെ സ്ഥിതികൾ വിലയിരുത്തുന്നതിനും ആരോഗ്യ വകുപ്പ് ഉൾപ്പെടുന്ന സർക്കാർ അതോറിറ്റികൾ ഉണ്ട്.
അതേ സമയം നിലവിലുള്ള വക ഭേദങ്ങൾക്ക് ഒരു ഡോസ് വാക്സിൻ മതിയാകില്ല. സുരക്ഷിതമായിരിക്കാൻ രണ്ട് ഡോസ് നിർബന്ധമായും സ്വീകരിച്ചിരിക്കണം.
എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുന്നതിൽ സൗദിയുടെ സ്ഥാനം ആഗോള തലത്തിൽ തന്നെ ഏറ്റവും മികച്ചതാണെന്നും ഡോ:മുഹമ്മദ് അബ്ദുൽ ആലി വ്യക്തമാക്കി.
സൗദിയിൽ പുതുതായി 1256 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 1155 പേർ സുഖം പ്രാപിച്ചു. നിലവിൽ 10829 ആക്റ്റീവ് കേസുകളാണുള്ളത്. 14 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 8155 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa