നാട്ടിലുള്ള സൗദി പ്രവാസികളുടെ ശ്രദ്ധക്ക്; തവക്കൽനായിൽ രെജിസ്റ്റർ ചെയ്ത നമ്പർ ബ്ലോക്ക് ആയാലും നഷ്ടപ്പെട്ടാലും പരിഹാരം ഉണ്ട്
ജിദ്ദ: സൗദിയിൽ നിന്ന് റി എൻട്രിയിൽ പോയ ശേഷം നാട്ടിൽ നിന്ന് തിരിച്ച് വരാൻ നേരത്ത് തവക്കൽനാ ഓപൺ ആക്കാൻ ശ്രമിക്കുന്ന സമയം നേരത്തെ രെജിസ്റ്റർ ചെയ്തിരുന്ന തവക്കൽനയിലെ നംബർ ബ്ലോക്ക് ആയതിനാലും നഷ്ടപ്പെട്ടതിനാലും നിരവധി പ്രവാസികൾ വലിയ പ്രയാസം അനുഭവിക്കുന്നുണ്ട്.
ഇത്തരക്കാർക്ക് ഇപ്പോൾ നഷ്ടപ്പെട്ടതോ ബ്ളോക്ക് ആയതോ ആയ നംബറിനു പകരം പുതിയ നംബർ രെജിസ്റ്റർ ചെയ്യാൻ മാർഗമുണ്ട്.
ഇതിനായി സൗദിയിൽ നിലവിലുള്ള ഏതെങ്കിലും സുഹൃത്തുക്കളുടെ തവക്കൽന ഉപയോഗിക്കേണ്ടതുണ്ട്. നാട്ടിൽ നിന്നും സൗദിയിലുള്ള ഏതെങ്കിലും സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് താഴെ പറയുന്നത് പ്രകാരം ചെയ്ത് നംബർ മാറ്റാൻ സാധിക്കും.
ആദ്യമായി പുതിയ ആക്റ്റീവ് ആയ മൊബൈൽ നംബർ ഇതിനായി ഒരുക്കേണ്ടതുണ്ട് എന്ന് ഓർക്കുക.തുടർന്ന് നിലവിൽ സൗദിയിലുള്ളവരുടെ തവക്കൽനാ ആപ് തുറക്കുക. ശേഷം public service ഓപ്ഷനിൽ cerify mobile number എന്ന ബട്ടൺ ക്ളിക്കുക. ശേഷം certify another person എന്നത് ക്ളീക്ക് ചെയ്യുക.
തുടർന്ന് നംബർ രെജിസ്റ്റർ ചെയ്യേണ്ട വ്യക്തിയുടെ ഇഖാമ നംബർ, ഡേറ്റ് ഓഫ് ബർത്ത്, പുതിയ മൊബൈൽ നംബർ എന്നിവ നൽകുക. നംബർ എൻ്റർ ചെയ്യുന്ന സമയം പൂജ്യം ഒഴിവാക്കി വേണം നൽകേണ്ടത്.
ശേഷം acknowledgement ൽ ക്ളിക്ക് ചെയ്ത് continue അമർത്തുക. ശേഷം പുതുതായി നൽകിയിരിക്കുന്ന മൊബൈൽ നമ്പറിൽ മെസേജ് ആയി വരുന്ന ഒ ടി പി നമ്പർ നൽകുക. അപ്പോൾ സുഹൃത്തിന്റെ തവക്കൽനയിലൂടെ പുതിയ നമ്പർ രെജിസ്റ്റർ ചെയ്ത മെസ്സേജ് ലഭിക്കും.
നാട്ടിലുള്ള നിരവധി പ്രവാസികൾ ഇപ്പോൾ ആരോഗ്യ മന്ത്രാലയത്തിൻ്റെ സൈറ്റിൽ ഇ മെയിൽ നൽകി ഒ ടി പി നേടി വാക്സിനേഷൻ റിക്വസ്റ്റ് സമർപ്പിച്ച് തവക്കൽനായിൽ ഇമ്യൂൺ ആകുന്നുണ്ടെങ്കിലും തവക്കൽനാ നംബർ ബ്ളോക്ക് ആയതിനാൽ ഇമ്യൂൺ സ്റ്റാറ്റസ് ആപിൽ കാണാൻ സാധിക്കാത്തതിൽ പ്രയാസപ്പെട്ടിരുന്നു. അത്തരക്കാർക്ക് മുകളിൽ പരാമർശിച്ച രീതിയിൽ പുതിയ തവക്കൽനാ നംബർ ആക്റ്റിവേറ്റ് ആക്കാൻ സാധിക്കുമെന്നത് വലിയ ആശ്വാസമാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa