Sunday, September 22, 2024
Saudi ArabiaTop Stories

തബൂക്കിൽ കൂട്ടത്തല്ലിലേർപ്പെട്ട 6 പെൺകുട്ടികൾ അറസ്റ്റിൽ; ജിദ്ദയിൽ സെക്യൂരിറ്റി സ്റ്റാഫിനു നേരെ മർദ്ദനം

തബൂക്കിലെ ഒരു പ്രശസ്ത മാളിനു സമീപം കൂട്ടത്തല്ലിലേർപ്പെട്ട ആറ് പെൺകുട്ടീകളെ അറസ്റ്റ് ചെയ്തയായി പോലീസ് അറിയിച്ചു.

പെൺകുട്ടികൾ ഷോപ്പിംഗ് മാളിനടുത്തുള്ള ഒരു പാർക്കിംഗ് ഏരിയയിൽ വെച്ചായിരുന്നു സംഘർഷത്തിൽ ഏർപ്പെട്ടത്.

അതേ സമയം ജിദ്ദയിലെ ഒരു ഷോപ്പിംഗ് മാളിലെ സെക്യൂരിറ്റി സ്റ്റാഫിനെ രണ്ട് യുവാക്കൾ മർദ്ദിക്കുന്ന രംഗവും സൗദി സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.

യുവാക്കൾ സെക്യൂരിറ്റി സ്റ്റാഫിനെ മർദ്ദിക്കുന്നതിൻ്റെ കാരണം വ്യക്തമായിട്ടില്ല. സമീപത്തുണ്ടായിരുന്ന ആളുകൾ യുവാക്കളെ പിടിച്ച് മാറ്റാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്