വാക്സിൻ അപ്ഡേഷൻ സൗദി അറേബ്യ ആപ്പ് തവക്കൽന ; പ്രശ്ന പരിഹാരത്തിനായി എം പി രാജ്‌മോഹൻ ഉണ്ണിത്താന്റെ ഇടപെടൽ ആവശ്യപ്പെട്ട് യൂത്ത് ലീഗ്, എം.എസ്.എഫ് നിവേദനം നൽകി
തൃക്കരിപ്പൂർ: സൗദിയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യയിൽ നിന്നും വാക്സിൻ എടുത്ത പ്രവാസികൾ വാക്സിൻ സർട്ടിഫിക്കേറ്റ് സൗദി ഗവൺമെൻ്റ് കീയിലുള്ള തവകൽന ആപ്പിൽ അപ്ലോഡ് ചെയ്യേണ്ടതായിട്ടുണ്ട് . എന്നാൽ ഇന്ത്യയിൽ നിന്നും വാക്സിൻ എടുത്ത പലർക്കും കേന്ദ്ര ഗവമെൻ്റിൻ്റെ സർട്ടിഫിക്കറ്റും കേരള ഗവൺമെൻ്റ് സർട്ടിഫിക്കേറ്റും തവകൽന ആപിൽ അപ്ലോഡ് ചെയ്തിട്ടും തവകൽന സിസ്റ്റം അക്സപ്റ്റ് ചെയ്യാതെ വരികയും വീണ്ടും അപേക്ഷിക്കുന്നവരെ സിസ്റ്റം ബ്ലോക്ക് ചെയ്യുകയുമാണ്.
എന്നാൽ തവകൽന ആപിൽ അപ്ഡേറ്റ് ചെയ്യാൻ പറ്റാത്ത രണ്ട് ഡോസ് വാക്സിൻ നാട്ടിൽ നിന്ന് സ്വീകരിച്ച പ്രവാസികൾ സൗദിയിൽ എത്തിയാൽ നോൺ വാക്സിനേറ്റട് സ്റ്റാറ്റസായാണ് കണക്കാക്കപ്പെടുന്നത്. അത് കൊണ്ട് സൗദിയിൽ എത്തിയാൽ ഇൻസ്റ്റിറ്റിയൂട്ട് ക്വാരൻ്റൈനിൽ കയ്യേണ്ടി വരും . കൂടാതെ നാട്ടിൽ നിന്നും രണ്ട് ഡോസ് വാക്സിൻ എടുത്ത ആളുകൾ വീണ്ടും സൗദിയിൽ നിന്നും വാക്സിൻ സ്വീകരിക്കേണ്ട അവസ്ഥയാണ് അവിടെ വാക്സിനേഷൻ ഡോസ് പൂർത്തിയാകാതെ പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണുള്ളത്.
പ്രവാസി സുഹൃത്തുക്കൾ വിഷയം ഇന്ത്യൻ എംബസിയെ അറിയിക്കുകയും എന്നാൽ ഈ വിഷയത്തിൽ ഇടപെടാൻ സാധിക്കില്ല എന്ന മറുപടിയും ലഭിച്ചു. ഈ വിഷയത്തിൻ്റെ ഗൗരവം ബോധ്യപ്പെടുത്തികൊണ്ട് മുസ്‌ലിം യൂത്ത് ലീഗ് തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് മഹബുബ് ആയിറ്റി , എം.എസ്.എഫ് പഞ്ചായത്ത് ജനറൽ സെക്രട്ടറി മിസ്ഹബ് തങ്കയവും പാർലമെൻ്ററി മെമ്പർക്ക് നിവേദനം നൽകുകയും ഈ വിഷയത്തിൻ്റെ ഗൗരവം ബോധ്യപ്പെട്ടയുടനെ തന്നെ വിദേശകാര്യ മന്ത്രാലയത്തിനും ഇന്ത്യൻ എംബസിക്കും രാജ് മോഹൻ ഉണ്ണിത്താൻ കത്തയച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa