സൗദിയിൽ പകുതിയിലധികം പേർക്കും ഫസ്റ്റ് ഡോസ് വാക്സിൻ ലഭിച്ചു; വൈറസിനു ആയിരത്തിലധികം വകഭേദങ്ങൾ; അപകടകാരികൾ നാലെണ്ണം
റിയാദ്: വാക്സിനേഷൻ പ്രക്രിയയിൽ ഏറ്റവും മികച്ച് നിൽക്കുന്ന രാജ്യങ്ങളിൽ ഒന്നാാണു സൗദി അറേബ്യയെന്നും രാജ്യത്തെ മൊത്തം ജന സംഖ്യയിൽ പകുതിയിലധികം പേർക്കും ഫസ്റ്റ് ഡോസ് വാക്സിൻ നൽകിയതായും സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു.
രാജ്യത്തെ ജന സംഖ്യയിൽ 20 ശതമാനം പേരും ഇതിനകം രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച് കഴിഞ്ഞിട്ടുണ്ട്. വാക്സിനേഷൻ പ്രക്രിയയിൽ ജി 20 രാജ്യങ്ങളിൽ സൗദിയുടെ സ്ഥാനം മുൻ നിരയിലാണുള്ളത്.
സൗദി അറേബ്യയിൽ രണ്ട് വ്യത്യസ്ത കംബനികളുടെ വാക്സിനുകൾ ഒരാൾക്ക് സ്വീകരിക്കാവുന്നതാണ്. അത് നാം ആഗ്രഹിക്കുന്ന രോഗപ്രതിരോധ ശേഷിയിലേക്ക് നയിക്കും.
ഡെൽറ്റ വൈറസിനെ നേരിടാൻ ഒരു ഡോസ് വാക്സിൻ കൊണ്ട് സാധ്യമാകില്ല. കൊറോണയുടെ ആദ്യ വകഭേദത്തേക്കാൾ മൂന്നിരട്ടി വേഗതയിലാണു ഡെൽറ്റ വ്യാപിക്കുന്നത്. അത് കൊണ്ട് തന്നെ രണ്ട് ഡോസ് നിർബന്ധമാകും.
കൊറോണ വൈറസിനു ആയിരത്തിലധികം വകഭേദങ്ങളുണ്ട്. അവയിൽ അധികവും അപകടകാരികളല്ല. എന്നാൽ ആൽഫാ, ബീറ്റ, ഗാമ, ഡെൽറ്റ എന്നീ നാലു വക ഭേദങ്ങൾ വലിയ പ്രയാസമുണ്ടാക്കുന്നവയാണെന്നും ഡോ:മുഹമ്മദ് അബ്ദുൽ ആലി വ്യക്തമാക്കി.
സൗദിയിൽ 1194 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആക്റ്റീവ് കേസുകൾ 10847 ആയി. 12 പുതിയ കൊറോണ മരണങ്ങളാണു റിപ്പോർട്ട് ചെയ്തത്. 1408 പേർ നിലവിൽ ഗുരുതരാവസ്ഥയിലുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa