Wednesday, October 2, 2024
Saudi ArabiaTop Stories

സൗദിയിൽ നിന്ന് അവധിയിൽ പോയ വിദേശിയുടെ റിഎൻട്രി വിസ എക്സിറ്റിലേക്ക് മാറ്റാൻ സാധിക്കുമോ ? ഇഖാമയിലെ ഫോട്ടോ മാറ്റാൻ കഴിയുമോ ? റി എൻട്രി കാൻസൽ ചെയ്താൽ ഫീസ് തിരികെ ലഭിക്കുമോ ? വിവിധ സംശയങ്ങൾക്ക് ജവാസാത്തിന്റെ മറുപടി

ജിദ്ദ: സൗദിയിൽ നിന്ന് അവധിയിൽ നാട്ടിൽ പോയ ഒരു വിദേശിയുടെ റി എൻട്രി വിസ എക്സിറ്റ് വിസയിലേക്ക് മാറ്റാൻ സാധിക്കുമോ എന്ന ചോദ്യത്തിനു നിയമം അതിനു അനുവദിക്കുന്നില്ലെന്നും അതോടൊപ്പം അയാൾ സൗദിക്ക് പുറത്താണെന്നതും ജവസാത്ത് പരാമർശിച്ചു.

അതേ സമയം ഒരാളുടെ റി എൻട്രി വിസാ കാലാവധി അവസാനിച്ചാൽ അയാളുടെ സ്പോൺസർക്ക് അയാളെ സൗദിക്ക് പുറത്ത് പോയി തിരികെ വന്നില്ല എന്ന സ്റ്റാറ്റസിലേക്ക് മാറ്റി തൻ്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാക്കാൻ സാധിക്കും.

വിസിറ്റിംഗ് വിസയിൽ എത്തിയ ഒരാളെ ഇഖാമയിലേക്ക് മാറ്റാൻ സാധിക്കുമോ എന്ന ചോദ്യത്തിനു നിയമം അതിനനുവദിക്കുന്നില്ലെന്ന മറുപടിയാണു ജവാാസാത്ത് നൽകിയത്.

ഇഖാമയിലെ ഫോട്ടോ മാറ്റുന്നതിനു കാലാവധിയുള്ള, ഏറ്റവും പുതിയ ചിത്രമുള്ള, പാസ്പോർട്ട് ഉണ്ടായിരിക്കണം. ചിത്രം തല കവർ ചെയ്തതാകരുത്.. ശേഷം ജവാസാത്തിൽ അപ്പോയ്ൻ്റ്മെൻ്റെടുത്ത് അപേക്ഷ സമർപ്പിക്കണം.

ഇഷ്യു ചെയ്ത റി എൻട്രി വിസ കാൻസൽ ചെയ്താൽ അടച്ച ഫീസ് തിരികെ ലഭിക്കില്ലെന്നും ജവാസാത്ത് ഒരു ചോദ്യത്തിനു മറുപടിയായി പ്രതികരിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം. https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്