ഇന്ത്യ-യു എ ഇ വിമാന സർവീസ് പുനരാരംഭിക്കുന്നത് വീണ്ടും നീട്ടി വെച്ച് ഇത്തിഹാദ്
അബുദാബി: ഇന്ത്യയിൽ നിന്നുള്ള വിമാന യാത്രാ വിലക്ക് വീണ്ടും ദീർഘിപ്പിച്ചതായി ഇത്തിഹാദ് എയർവേസ് അറിയിച്ചു.
യു എ ഇയിലേക്ക് ഇന്ത്യയിൽ നിന്നേർപ്പെടുത്തിയ യാത്രാവിലക്ക് ആഗസ്ത് 2 വരെ നില നിൽക്കുമെന്നാണ്. ഇത്തിഹാദ് ഹെല്പ് അക്കൗണ്ടിൽ ഒരു ചോദ്യത്തിന് മറുപടിയായി അറിയിച്ചിട്ടുള്ളത്.
അതേ സമയം തീരുമാനത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ ഔദ്യോഗിക വെബ്സൈറ്റിൽ പ്രഖ്യാപിക്കുമെന്നും ഇത്തിഹാദ് സൂചിപ്പിച്ചു.
നേരത്തെ ഇത്തിഹാദ് ഈ മാസാവസാനം വരെയും എമിറേറ്റ്സ് ഈ മാസം 28 വരെയും യാത്രാ വിലക്ക് ഏർപ്പെടുത്തിയ നടപടി നീട്ടിയതായി അറിയിച്ചിരുന്നു.
നിലവിൽ വൻ തുക മുടക്കി 14 ദിവസം ഖത്തർ അടക്കമുള്ള വിവിധ രാജ്യങ്ങളിൽ താമസിച്ചാണു യു എ ഇ പ്രവാസികൾ മടങ്ങുന്നത്.
കഴിഞ്ഞ ഏപ്രിൽ 24 മുതൽ ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് യു എ ഇ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa