സ്വദേശിയെ നിറയൊഴിച്ച് കൊന്ന സൗദി പൗരൻ്റെ വധ ശിക്ഷ നടപ്പാക്കി
റിയാദ്: സ്വദേശിയെ നിറയൊഴിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സൗദി പൗരനെ റിയാദിൽ വധ ശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മിശ്അൽ ബിൻ നാസ്വിർ അദോസരി എന്ന സൗദി പൗരനെയാണ് മുഹമ്മദ് ബിൻ മനാഹി അദോസരി എന്ന സൗദി പൗരനെ നിറയൊഴിച്ച് കൊലപ്പെടുത്തിയതിനു വധ ശിക്ഷക്ക് വിധേയനാക്കിയത്.
ഇരുവരും തമ്മിലുള്ള വാക്ക് തർക്കത്തെത്തുടർന്ന് പ്രതി ഇരക്ക് നേരെ നിറയൊഴിക്കുകയും അത് മരണ കാരണമാകുകയും ചെയ്യുകയായിരുന്നു.
പ്രതിക്കെതിരെയുള്ള കുറ്റം തെളിഞ്ഞതിനെത്തുടർന്ന് വിചാരണ കോടതി വധ ശിക്ഷ വിധിക്കുകയും വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും ചെയ്തതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും തിങ്കളാഴ്ച വിധി നടപ്പാക്കുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa