Monday, November 25, 2024
Saudi ArabiaTop Stories

ഖുറയാത്തിലെ റെയിൽ വേ സ്റ്റേഷൻ അടുത്ത മാർച്ചിൽ പ്രവർത്തനക്ഷമമാകും

അൽ ജൗഫ്: 2022 മാർച്ച് പകുതിയോടെ പ്രവർത്തനക്ഷമമാകുന്ന ഖുറയാത്ത് റെയിൽ വേ സ്റ്റേഷൻ അൽ ജൗഫ് ഗവർണ്ണർ ഫൈസൽ ബിൻ നവാഫ് രാജകുമാരൻ സന്ദർശിച്ചു.

ഖുറയാത്തിൽ നിന്ന് സുരക്ഷിതമായ യാത്രകൾ ഒരുക്കുന്നതിനുള്ള സ്റ്റേഷൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിഷ്വൽ പ്രസൻ്റേഷൻ പ്രിൻസ് ഫൈസൽ നവാഫ് വീക്ഷിച്ചു.

അൽ ജൗഫിൽ നിന്നും ഖുറയാത്തിലേക്കുള്ള 320 കിലോമീറ്റർ റെയിൽ വേ ലൈനിലെ കേടു പാടുകൾ വന്ന ഭാഗങ്ങൾ നന്നാക്കുന്നത് സംബന്ധിച്ച പുരോഗമന പ്രവർത്തനങ്ങളും വർക്ക് ഷോപ്പ് സ്ഥാപിക്കുന്നത് സംബന്ധിച്ച വിശദീകരണങ്ങളും ഗവർണ്ണറെ ബന്ധപ്പെട്ടവർ ബോധ്യപ്പെടുത്തി.

1215 കിലോമീറ്റർ നീളം വരുന്ന റിയാദ് ഖുറയാത്ത് റെയിൽ വെ ലൈൻ നോർത്തേൺ റെയിൽവേ പദ്ധതിയിലെ അവസാന പ്രവൃത്തിയാണ്.

അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്