Monday, September 30, 2024
Saudi ArabiaTop Stories

ജിദ്ദ മലിക് റോഡിലെ നടപ്പാലം സ്ഥാപിക്കുന്നത് മാറ്റി വെച്ചു

ജിദ്ദ: മലിക് റോഡിലെ സ്ക്രീൻ ടവറിനടുത്ത് നടപ്പാലം സ്ഥാപിക്കുന്നത് മാറ്റി വെച്ചതായി ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു.

സാങ്കേതിക കാരണങ്ങൾ കാരണമാണു നടപ്പാലം സ്ഥാപിക്കുന്ന പ്രവൃത്തി മാറ്റി വെച്ചതെന്നും പുതിയ ഡേറ്റ് പിന്നീട് പ്രഖ്യാപിക്കുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.

പാലം സ്ഥാപിക്കുന്നതിനായി കിംഗ് അബ്ദുൽ അസീസ് റോഡ് (മലിക് റോഡ്) വെള്ളിയാഴ്ച അടച്ചിടുമെന്ന് ജിദ്ദ ട്രാഫിക് അതോറിറ്റി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

വ്യാഴാഴ്ച രാത്രി 12 മണി മുതൽ വെള്ളിയാഴ്ച ഉച്ചക്ക് 2 മണി വരെ കിംഗ് അബ്ദുൽ അസീസ് റോഡ് അടച്ചിടുമെന്നായിരുന്നു മുറൂർ അറിയിച്ചിരുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്