ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾക്കുള്ള വിലക്ക് വീണ്ടും നീട്ടിയതായി എമിറേറ്റ്സ്
ദുബൈ: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് യു എ ഇയിലേക്ക് യാത്രാ വിമാന സർവീസുകൾക്കേർപ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടിയതായി എമിറേറ്റ്സ് അറിയിച്ചു.
ആഗസ്ത് 7 വരെയായിരിക്കും വിലക്ക് നിലവിലുണ്ടാകുക എന്നാണു എമിറേറ്റ്സിൻ്റെ പുതിയ അറിയിപ്പ്. കഴിഞ്ഞ ദിവസം ഇത്തിഹാദ് എയർവേസ് ആഗസ്ത് 2 വരെ വിലക്ക് നിലവിലുണ്ടാകുമെന്ന് അറിയിച്ചിരുന്നു.
ഇന്ത്യക്ക് പുറമെ പാകിസ്ഥാൻ, ബംഗ്ളാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്കും എമിറേറ്റ്സ് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ യു എ ഇയിൽ പ്രവേശിക്കുന്നതിൻ്റെ മുംബ് 14 ദിവസത്തിനുള്ളിൽ പ്രവേശിച്ചവർക്കും വിലക്ക് ബാധകമാകും.
കൊറോണ പശ്ചാത്തലത്തിൽ കഴിഞ്ഞ മൂന്ന് മാസങ്ങളായി യു എ ഇയിലേക്ക് ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് വിലക്ക് നിലവിലുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa