സൗദിയിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ ചൂടും മഴയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
ജിദ്ദ: രാജ്യത്തെ വിവിധ പ്രവിശ്യകളിൽ വ്യാഴാഴ്ച വ്യത്യസ്ത കാലാവസ്ഥകൾ അനുഭവപ്പെടുമെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി.
റിയാദിൽ ശക്തമായ ചൂട് അനുഭവപ്പെടുമ്പോൾ മക്ക, മദീന പ്രവിശ്യകളിൽ പല സ്ഥലങ്ങളും കാർ മേഘം മൂടിയ അവസ്ഥയിലായിരിക്കും.
മക്ക പ്രവിശ്യയിലെ മക്ക, ജുമൂം, കാമിൽ ഏരിയകളിൽ വൈകുന്നേരം വരെ മഴ മേഘങ്ങളുടെ സാന്നിദ്ധ്യവും കാറ്റും ഉണ്ടാകും.
റിയാദ് പ്രവിശ്യയിൽ തലസ്ഥാനത്തും അൽ അഫ് ലാജിലും വാദി ദവാസിറിലും ശക്തമായ ചൂട് അനുഭവപ്പെടും. 48 ഡിഗ്രിയും അതിനു മുകളിലും താപ നില അനുഭവപ്പെട്ടേക്കാം.
മദീനയിൽ വൈകുന്നേരം 9 മണി വരെ കാറ്റും കാർമേഘവും അനുഭവപ്പെടും. അസീർ പ്രവിശ്യയിലെ മജാരിദ, നമാസ്, മഹായിൽ, ബാരിഖ്, ബൽഖർൻ, തനൂമ എന്നിവിടങ്ങളിലും ജിസാനിലെ ഫീഫാ, ഹറൂബ്, ആരിള, അറൈഥ് എന്നിവിടങ്ങളിലും വൈകുന്നേരം 8 വരെ മഴക്ക് സാധ്യതയുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa