Sunday, September 29, 2024
Saudi ArabiaTop Stories

തവക്കൽനാ ബ്ലോക്കിന് ഉടൻ പരിഹാരം ഉണ്ടാകുമെന്ന് സൂചന

ജിദ്ദ: തവക്കൽനായിൽ ഇമ്യൂൺ ആകാനുള്ള ശ്രമത്തിനിടെ ആരോഗ്യ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ തുടർച്ചയായി അപേക്ഷിച്ചവർക്ക് വീണ്ടും അപേക്ഷിക്കുന്നതിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയത് ഉടൻ പരിഹരിച്ചേക്കുമെന്ന് സൂചനകൾ.

ഈ വരുന്ന ഞായറാഴ്ചയോടെ ബ്ളോക്ക് ഒഴിവാക്കി പ്രവാസികൾക്ക് വീണ്ടും അരോഗ്യ മന്ത്രാലയത്തിൻ്റെ സൈറ്റിൽ വാക്സിൻ സർട്ടിഫിക്കറ്റുകൾ അപ് ലോഡ് ചെയ്ത് അപേക്ഷിക്കാനാകുമെന്നാണു കരുതപ്പെടുന്നത്.

ഞായറാഴ്ച മുതൽ ബ്ളോക്ക് നീക്കുമെന്നതിൻ്റെ സൂചനകൾ സൗദി ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള ചില ഉദ്യോഗസ്ഥർ അനൗദ്യോഗികമായി ചില മലയാളി സന്നദ്ധ പ്രവർത്തകരെ അറിയിച്ചിട്ടുണ്ടെന്നാണ് സൗദിയിലെ ‘മലയാളം ന്യൂസ് ദിനപത്രം’ ഇന്ന് റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ ദിവസം റിയാദിലെ ആരോഗ്യ മന്ത്രാലയത്തിൽ നേരിട്ട് ചെന്ന് ബ്ളോക്ക് ഒഴിവാക്കാൻ ശ്രമിച്ചപ്പോൾ ഉദ്യോഗസ്ഥർ മടക്കിയയച്ചുവെന്നും അടുത്ത ഞായറാഴ്ച ഒരു തവണ മാത്രം ബ്ളോക്ക് നീക്കി സർട്ടിഫിക്കറ്റുകൾ അപ് ലോഡ് ചെയ്യാൻ അവസരം നൽകുമെന്നും അനൗദ്യോഗികമായി അറിയിച്ചതായി ഇത്തരത്തിൽ പോയ ഒരാൾ അറേബ്യൻ മലയാളിയെയും അറിയിച്ചിരുന്നു.

ആരോഗ്യ മന്ത്രാലായത്തിലേക്ക് നൽകിയ അപേക്ഷകൾ മൂന്ന് തവണ തള്ളിയവർക്കായിരുന്നു തുടർന്ന് അപേക്ഷിക്കാൻ സാധിക്കാത്ത വിധം ബ്ളോക്ക് വീണത്.

ആരോഗ്യ മന്ത്രാലയത്തിൻ്റെ ടോൾ ഫ്രീ നംബറായ 937 ലേക്ക് വിളിച്ചിട്ടും ഇ മെയിൽ അയച്ചിട്ടും ഇത് വരെ ആർക്കും ബ്ളോക്ക് നീക്കിക്കൊടുത്തിരുന്നില്ല.

ഏതായാലും ഇനി ബ്ളോക്ക് നീക്കുകയാണെങ്കിൽ വീണ്ടും അപേക്ഷിക്കുന്നവർ വളരെ സൂക്ഷിച്ച് മാത്രം അപേക്ഷകൾ സമർപ്പിക്കേണ്ടതുണ്ട്.

ഇമ്യൂൺ ആയ രണ്ട് മൂന്ന് പേരെയെങ്കിലും ബന്ധപ്പെട്ട് അപേക്ഷകൾ ഏതെല്ലാം രീതിയിലായിരുന്നു നൽകിയിരുന്നതെന്നതും മറ്റും അന്വേഷിച്ചതിനു ശേഷം മാത്രം ഇനി അപേക്ഷകൾ സമർപ്പിക്കുന്നതാകും ബുദ്ധി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്