പാരാസിറ്റിക് ഇരട്ടകളെ വേർപ്പെടുത്തൽ ഓപറേഷൻ വിജയകരം; ആയിഷക്കിനി പുതു ജീവിതം: ഡോ: റബീഅയുടെ തലയിൽ ചുമ്പിച്ച് കുട്ടിയുടെ പിതാവ്
റിയാദ്: യമനി പാരാസിറ്റിക് ഇരട്ടകളെ വേർപ്പെടുത്താൻ നടന്ന ഓപറേഷൻ വിജയകരമായി പൂർത്തിയാക്കിയതായി സൗദി നാഷണൽ ഗാർഡ് മന്ത്രാലയം അറിയിച്ചു.
സല്മാൻ രാജാവിൻ്റെ നിർദ്ദേശപ്രകാരമായിരുന്നു യമനിൽ നിന്ന് പാരാസിറ്റിക്ഇരട്ടകളെ റിയാദിൽ എത്തിച്ച് ഓപറേഷനു വിധേയരാക്കിയത്.
ഇരട്ടകളെ വേർപ്പെടുത്തുന്നതിനുള്ള ഓപറേഷൻ എട്ടര മണിക്കൂർ നേരം നീണ്ട് നിന്നതായി നാഷണൽ ഗാർഡ് മന്ത്രാലയം അറിയിക്കുന്നു.
കിംഗ് അബ്ദുല്ല ചിൽഡ്രൻസ് സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിൽ വെച്ച് നടന്ന ഓപറേഷൻ എട്ട് ഘട്ടങ്ങളായാണു നടന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
കിംഗ് സല്മാൻ സെൻ്റർ ഫോർ റിലീഫ് ആൻ്റ് ഹ്യുമാനിറ്റേറിയൻ ആക്ഷൻ തലവനും മുൻ സൗദി ആരോഗ്യമന്ത്രിയുമായ ഡോ: അബ്ദുല്ല അൽ റബീഅയുടെ നേതൃത്വത്തിലായിരുന്നു ഓപറേഷൻ നടന്നത്.
25 അംഗ മെഡിക്കൽ വിദഗ്ധരായിരുന്നു ഡോ:അബ്ദുല്ല അൽ റബീഅയുടെ നേതൃത്തിൽ നടന്ന ഓപറേഷൻ പ്രക്രിയയിൽ ഭാഗമായത്.
ഓപറേഷൻ വിജയകരമായി പൂർത്തിയാക്കി തൻ്റെ മകൾ ആയിഷയെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരുന്നതിനു നേതൃത്വം നൽകിയ ഡോ:അബ്ദുല്ല റബീഅയുടെ തലയിൽ കുട്ടിയുടെ പിതാവ് ചുംബിക്കുകയും സല്മാൻ രാജാവിനു തൻ്റെ നന്ദി അറിയിക്കുകയും ചെയ്തു. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa