മസ്ജിദുൽ ഹറാം വികസന പ്രവർത്തനങ്ങൾ പുനരാരംഭിച്ചു
മക്ക: മസ്ജിദുൽ ഹറാം വികസന പ്രവർത്തനങ്ങളുടെ മൂന്നാം ഘട്ടം ഹജ്ജിനു ശേഷം പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു.
നിർമ്മാണ പ്രവൃത്തികൾ, ഇലക്ട്രോമെക്കാനിക്കൽ ജോലികൾ ,വാസ്തുവിദ്യാ പ്രവർത്തനങ്ങൾ പൂർത്തിയാക്കൽ എന്നിവ ആരംഭിച്ചിട്ടുണ്ട്.
5,19,149 സ്ക്വയർ മീറ്ററിൽ നടക്കുന്ന നിർമ്മാണ പ്രവൃത്തികൾ ഹജ്ജ് തീർത്ഥാടകരെയും കൂടി ഉൾക്കൊള്ളിക്കുന്നതിനു ഉദ്ദേശിച്ചുള്ളതാണ്.
ഇതിൽ കിംഗ് അബ്ദുല്ല എക്സ്പാൻഷൻ പ്രൊജക്റ്റ്, മത്വാഫ് ബിൽഡിംഗ് കപ്പാസിറ്റി കൂട്ടൽ, മെയിൻ ഗേറ്റുകൾ, മിനാരങ്ങൾ തുടങ്ങി വിവിധ പ്രവൃത്തികൾ ഉൾപ്പെടും.
പൂർത്തിയാകുന്ന പദ്ധതികൾ ഉംറ തീർഥാടകർക്ക് ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നും അതിനു ശൈഖ് സുദൈസ് പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പ്രൊജക്റ്റ് ആൻ്റ് എഞ്ചിനീയറിംഗ് ഏജൻസി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa