Saturday, September 28, 2024
Saudi ArabiaTop Stories

സൗദിയിലേക്ക് ഓഗസ്ത് ഒന്ന് മുതൽ ടൂറിസ്റ്റ് വിസയുള്ളവർക്ക് പ്രവേശനം

ജിദ്ദ: ഓഗസ്ത് ഒന്ന് മുതൽ ടൂറിസ്റ്റ് വിസയുള്ളവർക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുമെന്ന് സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു.

വാക്സിനേഷൻ പൂർത്തിയാക്കിയ ടൂറിസ്റ്റുകൾക്കായിരിക്കും പ്രവേശനം അനുവദിക്കുക. ഇവർക്ക് സൗദിയിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ ആവശ്യമില്ല.

ടൂറിസ്റ്റുകൾ സൗദിയിൽ പ്രവേശിക്കുന്ന സമയം വാക്സിൻ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. അതോടൊപ്പം സൗദിയിലേക്ക് പുറപ്പെടുന്നതിൻ്റെ മുംബ് 72 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റീവ് പിസിആർ റിസൽറ്റും ഹാജരാക്കണം.

https://muqeem.sa/#/vaccine-registration/home എന്ന മുഖീം ലിങ്കിൽ ടൂറിസ്റ്റുകൾ രെജിസ്റ്റ്രേഷ്ഗൻ പൂർത്തിയാക്കണം. അതോടൊപ്പം തവക്കൽനാ ആപിലും രെജിസ്റ്റ്രേഷൻ നടത്തണം.

visitsaudi.com എന്ന സൈറ്റ് സന്ദർശിച്ച് ടൂറിസ്റ്റുകൾക്ക് വിസ കരസ്ഥമാക്കാമെന്നും ഒരു ഇടവേളക്ക് ശേഷം വീണ്ടും ടൂറിസ്റ്റുകളെ രാജ്യം സ്വാഗതം ചെയ്യുന്നതായും ടൂറിസം മന്ത്രി അഹ്‌മദ് അൽ ഖത്വീബ് അറിയിച്ചു.

2019 സെപ്തംബറിൽ ടൂറിസ്റ്റ് വിസ പദ്ധതി ആരംഭിച്ചതിനു ശേഷം 6 മാസത്തിനുള്ളിൽ 4 ലക്ഷം ടൂറിസ്റ്റ് വിസകളായിരുന്നു സൗദി ഇഷ്യു ചെയ്തത്. തുടർന്ന് കൊറോണ മൂലം ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നത് നിർത്തൽ ചെയ്യുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്