ഖത്തറിൽ വിസിറ്റിംഗ് വിസക്കാർക്ക് 10 ദിവസം നിർബന്ധിത ഹോട്ടൽ ക്വാറൻ്റീൻ ബാധകമാകുമെന്ന് ഇന്ത്യൻ എംബസി; വ്യാജ വാർത്തകളെ കരുതിയിരിക്കണമെന്ന് ഖത്തർ എയർവേസ്
ദോഹ: ഖത്തറിൽ വിസിറ്റിംഗിൽ വരുന്നവർക്ക് 10 ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറൻ്റീൻ ബാധകമാക്കാൻ പോകുന്നുവെന്ന് ഖത്തറിനെ ഇന്ത്യൻ എംബസിയുടെ ട്വീറ്റ്.
എന്നാൽ ഇന്ത്യൻ എംബസിയുടെ ട്വീറ്റിനു പിറകെ ഖത്തറിലേക്കുള്ള യാത്രാ നിബന്ധനകളെക്കുറിച്ചുള്ള അനൗദ്യോഗിക അക്കൗണ്ടുകളിൽ വരുന്ന അറിയിപ്പുകൾ പൊതു ജനം തള്ളിക്കളയണമെന്ന് ഖത്തർ എയർവേസിൻ്റെ അറിയിപ്പ്.
ഖത്തറിലെ യാത്രാ നിബന്ധനകളെക്കുറിച്ച് അറിയാൻ സ്വദേശികളും വിദേശികളും ഖത്തർ ആരോഗ്യ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക സൈറ്റിൽ സന്ദർശിക്കണമെന്നും ഖത്തർ എയർവേസ് ഓർമ്മപ്പെടുത്തുന്നു.
ആഗസ്ത് 2 നു ഉച്ചക്ക് 12 മണി മുതൽ പുതിയ യാത്രാ നിബന്ധനകൾ ബാധകമാകുമെന്നാണു ഖത്തറിലെ ഇന്ത്യൻ എംബസി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഓർമ്മപ്പെടുത്തിയിരുന്നത്.
ആഗസ്ത് 2 മുതൽ ഇന്ത്യയടക്കമുള്ള ചുരുക്കം ചില രാജ്യങ്ങളിൽ നിന്ന് വരുന്ന വിസിറ്റിംഗ് വിസക്കാർക്ക് 10 ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറൻ്റീൻ ബാധകമാകുമെന്ന് അറിയിപ്പിൽ എംബസി പറയുന്നു.
ഖത്തറിനു പുറത്ത് നിന്ന് വാക്സിൻ സ്വീകരിച്ച റെസിഡൻ്റ് പെർമിറ്റുള്ളവർക്കും 10 ദിവസത്തെ ഹോട്ടൽ ക്വാറൻ്റീൻ ആവശ്യമാകുമെന്നും എംബസി അറിയിപ്പിൽ പറയുന്നുണ്ട്.
എന്നാൽ എംബസി ഈ ട്വീറ്റ് ചെയ്ത് 4 മണിക്കൂർ കഴിഞ്ഞ ശേഷമാണു ഖത്തർ എയർവേസ് വ്യാജ വാർത്തകളെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa