Saturday, November 23, 2024
Saudi ArabiaTop Stories

നമസ്ക്കാരത്തിനിടെ കൈകൾ ഉയർത്താതെ മൊബൈൽ ഫോണിൽ നോക്കി ദുആ ചെയ്യുന്നതിൻ്റെ വിധി എന്താണ്; സൗദി പണ്ഡിതൻ്റെ മറുപടി

ജിദ്ദ: നമസ്ക്കാരത്തിനിടെ രണ്ട് കൈകളും ഉയർത്താതെ മൊബൈൽ ഫോണിൽ നോക്കി ദുആ ചെയ്യുന്നതിൻ്റെ വിധിയെക്കുറിച്ച് സൗദി ഉന്നത പണ്ഡിത സഭാംഗം ശൈഖ് സഅദ് അശഥ് രി പ്രതികരിച്ചു.

ദുആകൾക്കിടയിൽ രണ്ട് കൈകളും ഉയർത്തുന്നത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ ചര്യയിൽ പെട്ട കാര്യമാണ്.

അതേ സമയം ഒരാൾ തൻ്റെ ഒരു കൈയിൽ മൊബൈലോ കടലാസോ കരുതി അതിൽ നോക്കി ദുആ ചെയ്യുകയാണെങ്കിൽ രണ്ടാമത്തെ കൈ ഉയർത്തുകയും അതോടൊപ്പം മൊബൈലോ കടലാസോ ഉള്ള കൈ സാധിക്കും വിധം കൂടെ ഉയർത്തുകയും ചെയ്യുക.

അറഫാ ദിനത്തിൽ നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ തൻ്റെ ഒട്ടകത്തിൻ്റെ ഒരു കയർ കൈയിൽ പിടിച്ച നിലയിലും മറു കൈ ഉയർത്തിയ നിലയിലും ദുആ ചെയ്തതായി തെളിവുണ്ട്.

ദുആ ചെയ്യുന്ന വ്യക്തി അതിൻ്റെ പ്രാധാന്യം അതിൻ്റെ അർഥത്തിൽ ഉൾക്കൊള്ളുകയും ദുആകളിൽ ചോദിക്കുന്ന കാര്യങ്ങൾ തീവ്രമായി ആഗ്രഹിക്കുകയും ചെയ്യുന്നത് പ്രാർഥനകൾ സ്വീകരിക്കുന്നതിനു കാരണമാകുമെന്നും ശൈഖ് സഅദ് അശഥ് രി പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്