Saturday, November 23, 2024
Saudi ArabiaTop Stories

സൗദി വാണിജ്യക്കപ്പൽ ഡ്രോൺ ഉപയോഗിച്ച് അക്രമിക്കാനുള്ള ശ്രമം തകർത്തു

റിയാദ്: ഒരു സൗദി വാണിജ്യക്കപ്പൽ ഡ്രോൺ ഉപയോഗിച്ച് തകർക്കാനുള്ള ഹൂത്തികളുടെ ശ്രമം തകർത്തതായി സഖ്യ സേന അറിയിച്ചു.

സതേൺ റെഡ് സീയിലെ ആഗോള വാണിജ്യ ചാനലുകളിൽ ഹൂത്തി തീവ്രവാദികളുടെ അക്രമ ഭീഷണി നില നിൽക്കുന്നതായി സഖ്യ സേന വ്യക്തമാക്കി.

ബാബുൽ മന്ദബ് കടലിടുക്ക് വഴി സുഗമമായതും സുരക്ഷിതമായതുമായ കപ്പൽ സഞ്ചാരം ഒരുക്കുന്നതിനു ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സഖ്യ സേന പ്രതിജ്ഞാ ബദ്ധമാണെന്നും സഖ്യ സേന പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം സൗദിയുടെ സതേൺ റീജ്യൺ ലക്ഷ്യമാക്കി ഹൂത്തികൾ അയച്ച ബോംബ് ഡ്രോൺ സഖ്യ സേന തകർത്തിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്