Saturday, September 28, 2024
Saudi ArabiaTop Stories

സൗദി അറേബ്യ കൊറോണ പ്രതിസന്ധിയിൽ നിന്ന് കര കയറി: ധനകാര്യ മന്ത്രി

റിയാദ്: സൗദി അറേബ്യ കൊറോണക്കെടുതിയിൽ നിന്ന് മുക്തമായതായി സൗദി ധനകാര്യ മന്ത്രി മുഹമ്മദ് ആൽ ജദ്ആൻ പ്രസ്താവിച്ചു.

രാജ്യം സ്വീകരിച്ച വിവിധ പരിഷ്ക്കരണ നടപടികളാണു കൊറോണയുടെ പ്രതിഫലനങ്ങളിൽ നിന്ന് തിരിച്ച് കയറാൻ സഹായിച്ചതെന്നും മന്ത്രി പറഞ്ഞു.

സാങ്കേതിക വിദ്യകൾ ശരിയായ സമയത്ത് ഡാറ്റകൾ കൈമാറിയത് കൊറോണ സമയത്ത് ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ രാജ്യത്തെ സഹായിച്ചിട്ടുണ്ട്.

ഇൻഷൂറൻസ്, ഫിനാൻഷ്യൽ, ബിസിനസ് മേഖലകൾ 2020 ആദ്യ പാദത്തേക്കാൾ മികച്ച പ്രവർത്തനമാണു നടത്തിയിട്ടുള്ളതെന്നും മന്ത്രി സൂചിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്