ഖത്തർ വഴി സൗദിയിലേക്ക് മടങ്ങാൻ ഇനി ചിലവേറും; വിദേശികൾക്ക് 10 ദിവസ ക്വാറന്റൈൻ വാർത്ത സ്ഥിരീകരിച്ച് ഖത്തർ ആരോഗ്യമന്ത്രാലയം
ദോഹ: ആറ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഖത്തറിലേക്കുള്ള യാത്രാ പോളിസിയിൽ മാറ്റം വരുത്തിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി ട്വിറ്റർ അക്കൗണ്ടിൽ അറിയിച്ചു.
ഇന്ത്യ,ബംഗ്ലാദേശ്, പാകിസ്ഥാൻ,ഫിലിപൈൻസ്,ശ്രീലങ്ക, നേപാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണു പുതിയ നിയമം ബാധകമാകുക.
മേൽ പറഞ്ഞ രാജ്യങ്ങളിൽ നിന്ന് വരുന്ന ഖത്തറിൽ നിന്ന് വാക്സിനെടുത്തവരും ഖത്തറിൽ നിന്ന് രോഗം ബാധിച്ച് സുഖം പ്രാപിച്ചവരും ഖത്തറിലെത്തിയാൽ രണ്ട് ദിവസം ഹോട്ടൽ ക്വാറന്റീനിൽ കഴിയണം. രണ്ടാം ദിവസം പിസിആർ നെഗറ്റീവ് റിസൾട്ട് ലഭിച്ചാൽ ഇവർക്ക് പുറത്തിറങ്ങാം.
അതേ സമയം പ്രസ്തുത രാജ്യങ്ങളിൽ നിന്ന് വരുന്ന മറ്റു യാത്രക്കാർ ഖത്തറിലെത്തിയാൽ10 ദിവസം നിർബന്ധിത ഹോട്ടൽ ക്വാറന്റീനിൽ കഴിയണം.
ഓഗസ്ത് 2 തിങ്കളാഴ്ച ഉച്ചക്ക് 12 മണി മുതലായിരിക്കും പുതിയ പോളിസി ബാധകമാകുക.
ഇതോടെ ഖത്തർ വഴി സൗദിയിലേക്കും യു എ ഇയിലേക്കും ഒമാനിലേക്കും പോകാനിരിക്കുന്ന പ്രവാസികൾക്ക് 10 ദിവസ ക്വാറന്റീൻ നിർബന്ധമാകുകയും
സ്വഭാവികമായും യാത്രാ ചിലവേറുകയും ചെയ്യും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa