Sunday, November 24, 2024
GCC

ജോലിക്കിടയിൽ വിശ്രമിക്കാനും തന്റെ രേഖകൾ സൂക്ഷിക്കാനും തൊഴിലാളിക്ക് അവകാശമുണ്ട്; അവകാശ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യണം: സൗദി മനുഷ്യാവകാശ കമ്മീഷൻ

ജിദ്ദ: ഒരു തൊഴിലാളിക്ക് തന്റെ ജോലിക്കിടെ വിശ്രമിക്കാനുള്ള അവകാശമുണ്ടെന്ന് സൗദി മനുഷ്യാവകാശ കമ്മീഷൻ ഓർമ്മിപ്പിച്ചു.

മനുഷ്യക്കടത്ത് തടയുന്നതിനുള്ള പദ്ധതിയുടെ  ഭാഗമായാണ് തൊഴിലാളികളുടെ അവകാശങ്ങൾ മനുഷ്യാവകാശ കമ്മീഷൻ പ്രത്യേകം ഓർമ്മപ്പെടുത്തിയത്.

അതോടൊപ്പം തൊഴിലാളിക്ക് തന്റെ ഔദ്യോഗിക രേഖകൾ സൂക്ഷിക്കാനുള്ള അവകാശവുമുണ്ട്.

തൊഴിലാളിയോട് വിവേചനം കാണിക്കുന്നതും വാക്ക് കൊണ്ടോ ശാരീരികമായോ ഉപദ്രവിക്കുന്നതും മതിയായ താമസ സൗകര്യം ഒരുക്കാത്തതും സാലറി വൈകിക്കുന്നതും അന്യായമായി പണം പിടിച്ച് വെക്കുന്നതുമെല്ലാം മനുഷ്യക്കടത്തിൽ പെടും.

നിയമ ലംഘനങ്ങൾ മഅൻ അപ്ലിക്കേഷൻ വഴിയോ 19911 എന്ന നംബർ വഴിയോ വെബ്സൈറ്റ് വഴിയോ റിപ്പോർട്ട് ചെയ്യണമെന്ന് കമ്മീഷൻ പൊതു ജനങ്ങളോട് ആഹ്വാനം ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്