മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോകാനിരുന്ന മലപ്പുറം സ്വദേശി സൗദിയിലെ താമസ സ്ഥലത്ത് ഉറക്കത്തിൽ മരിച്ചു
ജിസാൻ: അബൂ അരീഷിലെ താമസ സ്ഥലത്ത് മലപ്പുറം സ്വദേശി ഉറക്കത്തിൽ മരിച്ചു. മുന്നിയൂർ ആലിൻചുവട് സ്വദേശി തച്ചറക്കൽ ജഅഫർ( 54) ആണു മരിച്ചത്.
കടയിൽ ജോലിക്കെത്താത്തതിനെത്തുടർന്ന് സഹപ്രവർത്തകൻ റൂമിലെത്തി അന്വേഷിച്ചപ്പോഴാണു അബോധാവസ്ഥയിലായ നിലയിൽ കണ്ടെത്തിയത്.
തുടർന്ന് റെഡ് ക്രസൻ്റ് ടീമിനെ വിവരമറിയിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം നേരത്തെ സംഭവിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
കഴിഞ്ഞ 25 വർഷങ്ങളായി സൗദിയിലും യു എ ഇയിലും ഒമാനിലുമായി പ്രവാസ ജീവിതം നയിക്കുകയായിരുന്നു ജഅഫർ.
ഇപ്പോൾ നാട്ടിൽ നിന്ന് എത്തിയിട്ട് നാലു വർഷമായി. ആറു മാസം മുംബാണു അബൂ അരീഷിൽ എത്തിയത്. അടുത്തയാഴ്ച മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു ജഅഫർ.
ഭാര്യ ഉമ്മു ഹബീബ. മക്കൾ: റഹ്‌മത്ത്, റംല, മുഹമ്മദ് റബീഹ്, റഫ ജാസ്‌മിൻ . പരേതരായ തച്ചറക്കൽ കമ്മദ്, ഉണ്ണിയാലുങ്ങൽ പാത്തുമ്മ എന്നിവരാണ് മാതാപിതാക്കൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa