Tuesday, November 26, 2024
HealthTop Stories

ഭക്ഷണ സമയം ക്രമീകരിക്കുന്നതിലുടെ പ്രമേഹം തടയാം: റഷ്യൻ ആരോഗ്യ വിദഗ്ധയുടെ നിർദ്ദേശങ്ങൾ ഇവയാണ്

പ്രമേഹം തടയുന്നതിനു ശീലിക്കേണ്ട ഭക്ഷണ സമയ ക്രമീകരണങ്ങളെക്കുറിച്ച് റഷ്യൻ ആരോഗ്യ വിദഗ്ധ സാറ ബ്രാവ്ർ പ്രത്യേക മാർഗ നിർദ്ദേശങ്ങൾ നൽകുന്നു.

ഭക്ഷണം എല്ലാ ദിവസവും ഒരേ സമയത്ത് തന്നെ കഴിക്കുക. അത് വീട്ടിലായാലും പുറത്തായാലും പാലിക്കാൻ ശ്രമിക്കുക.

ഒരു ദിവസം മൂന്ന് സമയങ്ങളിലായി ഹെവി ഫുഡ് കഴിക്കുന്നതിനേക്കാൾ ഭക്ഷണത്തിൽ നിന്ന് കുറച്ച് മാത്രം കൂടുതൽ സന്ദർഭങ്ങളിലായി കഴിക്കുകയാണ് നല്ലത്. അതേ സമയം ഇങ്ങനെ ഭക്ഷണം കഴിക്കുന്നവർ ഏതെങ്കിലും മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കണം.

ടൈപ്പ് 2 പ്രമേഹത്തിന്റെ കാര്യത്തിൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാാൻ ഭക്ഷണത്തിനിടയിലുള്ള നീണ്ട ഇടവേളകൾ ഒഴിവാക്കണമെന്ന് അവർ അഭിപ്രായപ്പെട്ടു.

അതോടൊപ്പം കൊളസ്സ്ട്രോൾ , ഇൻഫ്ളമേഷൻ, കുടൽ ബാക്ടീരിയ എന്നിവ തടയൽ,കേടായ കോശങ്ങളുടെ നാശം ത്വരിതപ്പെടുത്തൽ, സമ്മർദ്ദം കുറക്കൽ എന്നിവക്ക് നോമ്പെടുക്കുന്നത് നല്ലതാണെന്ന് അവർ പറഞ്ഞു.

രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ അവയെ നിയന്ത്രിക്കുന്നതിനുള്ള ഇതര മാർഗ്ഗങ്ങൾ കണ്ടെത്തുന്നത് കൂടുതൽ സങ്കീർണതകൾ ഉണ്ടാകുന്നതിനെത്തൊട്ട് തടയുന്നതിൽ പ്രധാനമാണ്, ഭക്ഷണ സമയത്തിലെ ക്രമീകരണങ്ങൾ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നുവെന്ന് റഷ്യൻ ഡോക്ടർ പറയുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്