Tuesday, September 24, 2024
Saudi ArabiaTop Stories

കഫാല മാറിയിട്ടും അബ്ഷിറിൽ പഴയ കഫീലിനു കീഴിലാണെങ്കിൽ എന്ത് ചെയ്യും ? ട്രയൽ പിരീഡിൽ എക്സിറ്റടിച്ചാൽ കാൻസൽ ചെയ്യാനാകുമോ? അബ്ഷിർ വിശദീകരിക്കുന്നു

ജിദ്ദ: ഒരു തൊഴിലാളിയുടെ കഫാല മാറുകയും എന്നാൽ തൊഴിലാളി ഇപ്പോഴും അബ്ഷിറിൽ പഴയ കഫീലിനു കീഴിലായിത്തന്നെ കാണപ്പെടുകയും ചെയ്‌താൽ എന്ത് ചെയ്യും എന്ന ചോദ്യത്തിനു അബ്ഷിർ മറുപടി നൽകി.

ഈ സാഹചര്യത്തിൽ പുതിയ കഫീൽ ജവാസാത്തിൽ നേരിട്ടെത്തി കഫാല നടപടികൾ പൂർത്തീകരിക്കണമെന്നാണു അബ്ഷിർ മറുപടി നൽകിയിട്ടുള്ളത്.

ട്രയൽ പിരീഡിൽ തൊഴിലാളിയെ അബ്ഷിർ ബിസിനസ് വഴി എക്സിറ്റ് അടിക്കുന്നത് സംബന്ധിച്ചും അധികൃതർ പ്രതികരിച്ചു.

ട്രയൽ പിരീഡിൽ അബ്ഷിർ പ്ലാറ്റ് ഫോം വഴി എക്സിറ്റ് വിസ ഇഷ്യു ചെയ്യാമെന്നും എന്നാൽ ഇങ്ങനെ ഇഷ്യു ചെയ്യുന്ന എക്സിറ്റ് വിസ കാൻസൽ ചെയ്യാനോ തൊഴിലാളിക്ക് ഇഖാമ ഇഷ്യു ചെയ്യാനോ സാധിക്കില്ലെന്നും അബ്ഷിർ ഓർമ്മപ്പെടുത്തി.

തൊഴിലുടമകൾക്ക് ജവാസാത്തിനെ സമീപിക്കാതെ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനാണു അബ്ഷിർ ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി ട്രയൽ പിരീഡിൽ എക്സിറ്റ് ഇഷ്യു ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്