Tuesday, September 24, 2024
Saudi ArabiaTop Stories

മലപ്പുറം സ്വദേശി ജിദ്ദയിൽ കുത്തേറ്റ് മരിച്ചു

ജിദ്ദ:  കോട്ടക്കൽ വലിയ പറമ്പ് സ്വദേശിയെ ജിദ്ദയില്‍ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി.

അൽ മം ലക എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ കുഞ്ഞലവി ഉണ്ണീൻ നമ്പ്യാടത്തിനെ (45) ആണ്‌ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

കമ്പനിയുടെ ക്യാഷ് കളക്ഷന്‍ കഴിഞ്ഞു മടങ്ങുന്നതിനിടെ ചൊവ്വാഴ്ച രാവിലെ അജ്ഞാതർ കുഞ്ഞലവിയെ കുത്തിയ ശേഷം പണവുമായി കടന്നു കളയുകയായിരുന്നു എന്നാണ്‌ റിപ്പോർട്ട്.

കാറിൽ കുത്തേറ്റ് മരിച്ച നിലയിലായിരുന്നു  സുഹൃത്തുക്കൾ കുഞ്ഞലവിയെ കണ്ടെത്തിയത്.

മരണാനന്തര നടപടിക്രമങ്ങൾക്കായി പരേതന്റെ കഫീലും  സുഹൃത്തുക്കളും ജിദ്ദ കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് നേതാക്കളുമെല്ലാം രംഗത്തുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്