Wednesday, November 27, 2024
QatarSaudi ArabiaTop Stories

ഖത്തറിൽ നിന്ന് സൗദിയിലേക്കുള്ള ടാക്സി സർവീസുകൾ പ്രവാസികൾക്ക് ചെലവ് ചുരുക്കാൻ സഹായകരമാകുന്നു

ദോഹ: ഖത്തറിൽ 14 ദിവസങ്ങൾ താമസിച്ച ശേഷം സൗദിയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന പ്രവാസികൾക്ക് കര മാർഗമുള്ള ടാക്സി സർവീസുകൾ ഏറെ ഉപകാരപ്പെടുന്നു.

ദോഹയിൽ നിന്ന് ഒരാൾക്ക് 500 റിയാലെന്ന തോതിൽ നൽകിയാണു പല പ്രവാസികളും ഖത്തർ സൗദി അതിർത്തി ചെക്ക് പോസ്റ്റായ സാൽവാ ചെക്ക് പോയിൻ്റ് വഴി ദമാമിലേക്ക് പ്രവേശിക്കുന്നതെന്ന് പ്രവാസി സുഹൃത്തുക്കൾ അറേബ്യൻ മലയാളിയെ അറിയിച്ചു.

നിലവിലെ ദോഹയിൽ നിന്ന് സൗദിയിലെ വിവിധ എയർപോർട്ടുകളിലേക്ക് ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നത് പലർക്കും പ്രയാസം സൃഷ്ടിച്ച സാഹചര്യത്തിലാണു കര മാർഗം സൗദിയിലേക്ക് കടക്കാൻ പ്രവാസികൾ ഒരുങ്ങിയത്.

ഖത്തർ വഴിയുള്ള യാത്രക്കാർ കൂടിയതോടെ ദോഹയിൽ നിന്ന് സൗദിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ എല്ലാ വിമാനക്കംബനികളും വലിയ തോതിൽ തന്നെ വർദ്ധിപ്പിച്ചിരുന്നു.

ഏകദേശം 330 കിലോമീറ്റർ ദൂരം മാത്രമാാണു ദോഹയിൽ നിന്ന് ദമാമിലേക്കുള്ളതെന്നതിനാൽ കൂടുതൽ യാത്രാ ബുദ്ധിമുട്ടുകൾ അനുഭവപ്പെടില്ലെന്നതും ഇത്തരത്തിൽ സൗദിയിലേക്ക് കടക്കുന്നതിനു പ്രേരകമാകുന്നുണ്ട്.

ചുരുങ്ങിയത് നാലു പേരെങ്കിലും ഉണ്ടെങ്കിലാണു ഇത്തരത്തിൽ ദമാമിലേക്ക് ടാക്സി സർവീസുകൾ ആളുകൾ നടത്തുന്നതെന്നും ദമാമിലെത്തിക്കുന്നതിനു നാലു പേരിൽ നിന്ന് ആകെ 2000 റിയാലാണു ഈടാക്കുന്നതെന്നും ഇത്തരത്തിൽ ദമാമിലെത്തിയവർ അറേബ്യൻ മലയാളിയോട് വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്