ജിദ്ദയിൽ മലയാളിയെ കുത്തിക്കൊലപ്പെടുത്തിയത് സഹപ്രവർത്തകനെന്ന് റിപ്പോർട്ട്
ജിദ്ദ: കഴിഞ്ഞ ദിവസം ജിദ്ദയിൽ കോട്ടക്കൽ സ്വദേശി കുഞ്ഞലവി എന്ന ഉണ്ണീൻ കുത്തേറ്റ് മരിച്ച സംഭവത്തിലെ പ്രതി പിടിയിലായതായി സൂചന.
കുഞ്ഞലവിയുടെ സഹപ്രവർത്തകനായിരുന്ന ഈജിപ്ഷ്യൻ പൗരനാണു പിടിയിലായതെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പ്രതി കുഞ്ഞലവിയോടൊപ്പം യാത്ര ചെയ്ത് പണം തട്ടിയെടുത്ത് കൊലപാതകം നടത്തി എയർപോർട്ട് വഴി നാടു വിടാനുള്ള ശ്രമത്തിനിടെയായിരുന്നു പിടിക്കപ്പെട്ടത്.
ജിദ്ദയിലെ അൽ മംലക എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കുഞ്ഞലവി കളക്ഷൻ തുകയുമായി വരുന്നതിനിടയിലായിരുന്നു ദാരുണമായി കൊല ചെയ്യപ്പെടുന്നത്.
കളക്ഷൻ തുകയായി 80,000 റിയാലോളം ഉണ്ടായിരുന്നുവെന്നാണു സൂചന. കഴിഞ്ഞ ദിവസം രാവിലെ ജിദ്ദയിലെ ഹയ്യുസാമിറിലായിരുന്നു കുഞ്ഞലവി കൊല്ലപ്പെട്ടത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രുപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa