Monday, September 23, 2024
Saudi ArabiaTop Stories

സൗദിയിലേക്ക് ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുന്നുവെന്ന് അംബാസഡർ: രൂക്ഷ വിമർശനങ്ങളുമായി പ്രവാസികൾ

ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് സൗദിയിൽ ഇന്ത്യൻ അംബാസഡർ ഡോ:ഔസാഫ് സഈദ് പറഞ്ഞു.

അതേ സമയം അംബാസഡറുടെ പ്രസ്താവനകൾക്കെതിരെ ശക്തമായ വിമർശനമാണു പ്രവാസികൾ വിവിധ സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകളിൽ നടത്തുന്നത്.

ചർച്ചകൾ പുരോഗമിക്കുന്നുവെന്ന പ്രസ്താവന നിരവധി തവണ അംബാസഡർ നടത്തിയിട്ടും ഇത് വരെ അനുകൂലമായ ഒരു തീരുമാനവും വരാത്തതാണു പ്രവാസികളെ രോഷം കൊള്ളിച്ചിട്ടുള്ളത്.

കഴിഞ്ഞ വർഷം ദുബൈ വഴി ഈസിയായി സൗദിയിലേക്ക് പോകാൻ സാധിച്ചിരുന്ന സമയത്തും നേരിട്ട് വിമാന സർവീസ് പുനരാരംഭിക്കുമെന്ന തരത്തിൽ പ്രതീക്ഷകൾ നൽകിക്കൊണ്ട് ഇന്ത്യൻ എംബസി പ്രസ്താവനകളിറക്കിയത് പലർക്കും നേരിട്ട് ഉടൻ സർവീസുകൾ പുനരാരംഭിക്കുമെന്ന പ്രതീക്ഷ നൽകുകയും യത്ര മാറ്റി വെക്കാൻ കാരണമാകുകയും അവസാനം ഇപ്പോൾ വൻ തുക ടിക്കറ്റിനു നൽകേണ്ട ഗതിഗേടിലുമാണൂള്ളത്.

നേരിട്ടുള്ള സർവീസുകൾ പുനരരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും ഇത് വരെ വിജയിച്ചതായി കാണുന്നില്ലെന്നതും പ്രവാസികളെ അംബാസഡർക്കെതിരെ കമൻ്റുകൾ പോസ്റ്റുന്നതിലേക്ക് നയിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നങ്ങൾകും അംഗ്‌മാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്