മാസങ്ങൾക്ക് ശേഷം പ്രവാസികൾ വീണ്ടും നേരിട്ടുള്ള മടക്കയാത്ര ആരംഭിച്ചു
മാസങ്ങൾ നീണ്ട വിമാന യാത്രാ വിലക്കിനു ശേഷം നിബന്ധനകളോടെ പ്രവാസികൾ വീണ്ടും യു എ ഇയിലേക്ക് തിരികെയെത്തിത്തുടങ്ങി.
ഓഗസ്ത് 5 വ്യാഴാഴ്ച്ച രാവിലെ കൊച്ചിയിൽ നിന്ന് പറന്ന എമിറേറ്റ്സിന്റെ വിമാനത്തിൽ ആദ്യ സംഘം പ്രവാസികൾ ദുബൈയിൽ ഇറങ്ങിയതോടെ ആശങ്കകൾക്ക് അവസാനമായി.
നിലവിൽ യു എ ഇയിൽ നിന്നെത്തി വിസാ കാലാവധി ആറു മാസം കവിയാത്ത റെസിഡന്റ്സിനാണു പ്രവേശനം അനുവദിക്കുന്നത്.
യുഎഇ എമിഗ്രേഷൻ അനുമതി, യുഎഇ യിൽ നിന്ന് രണ്ട് വാക്സിനുകൾ സ്വീകരിച്ചതിന്റെ തെളിവ്, പിസിആർ നെഗറ്റീവ് റിസൾട്ട്, എയർപോർട്ട് റാപ്പിഡ് ടെസ്റ്റ് റിസൾട് എന്നിവയാണ് യാത്രയിൽ കരുതേണ്ടത്.
നിലവിൽ നിബന്ധനകളോടെയാണെങ്കിലും ഭാവിയിൽ കൂടുതൽ ഇളവുകൾ വരുമെന്ന പ്രതീക്ഷയിലാണു പ്രവാസികളുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa