ഇന്ത്യയിൽ നിന്ന് അദ്ധ്യാപകർ സൗദിയിലേക്ക് നേരിട്ട് എത്താൻ തുടങ്ങി
ജിദ്ദ: പുതിയ അദ്ധ്യയന വർഷാരംഭത്തോടെ സൗദിയിലേക്ക് അദ്ധ്യാപകർ പ്രത്യേകാനുമതിയോടെ എത്തിത്തുടങ്ങിയതായി റിപ്പോർട്ടുകൾ.
ഇന്ത്യയടക്കമുള്ള യാത്രാ വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ള അദ്ധ്യാപകർക്ക് നേരിട്ട് വരാൻ പ്രത്യേകാനുമതി ലഭിച്ചതിനെത്തുടർന്നാണിത്.
ഇന്റർനാഷണൽ സ്കൂളുകളിലെയും സ്വകാര്യ സ്കൂളുകളിലെയും അദ്ധ്യാപകർക്ക് ഇത്തരത്തിൽ സൗദിയിലേക്ക് വരാൻ സാധിക്കും.
ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ നിന്ന് പ്രത്യേകാനുമതി നേടുകയാണ് ഇത്തരത്തിൽ നേരിട്ട് പോകാനായി അദ്ധ്യാപകർ ചെയ്യേണ്ടത്.
ഇത് വരെ ആരോഗ്യ പ്രവർത്തകർക്കും ഡിപ്ലോമാറ്റ്സിനും നേരിട്ട് ഔദ്യോഗിക ക്ഷണം ലഭിച്ചവർക്കും മാത്രമായിരുന്നു സൗദിയിലേക്ക് നേരിട്ട് വരാൻ അനുമതിയുണ്ടായിരുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa