ഓഗസ്റ്റ് 8 നു മുംബ് ഫസ്റ്റ് ഡോസ് എടുത്തില്ലെങ്കിൽ വിദ്യാർഥികൾക്ക് ആദ്യ ദിനം സ്കൂളിൽ ഹാജരാകാൻ സാധിക്കില്ല; സൗദിയിൽ ഏറെ നാളുകൾക്ക് ശേഷം പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിൽ താഴെയായി
ജിദ്ദ: സൗദിയിൽ പുതുതായി 986 പേർക്ക് കൂടി കൊറോണ സ്ഥിരീകരിക്കുകയും 1055 പേർ കൂടി രോഗമുക്തരാകുകയും ചെയ്തു. ഏറെ നാളുകൾക്ക് ശേഷമാണു പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിനു താഴെയാകുന്നത്.
നിലവിൽ ആക്റ്റീവ് കൊറോണ കേസുകളുടെ എണ്ണം 10,311 ആണ്. 1424 പേർ നിലവിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നു. 13 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രജ്യത്തെ ആകെ കൊറോണ മരണം 8297 ആയി ഉയർന്നു.
സൗദിയിൽ ഇത് വരെയായി 2,88,57,678 ഡോസ് വാക്സിനുകൾ നൽകിയതായി ആരോഗ്യ മന്ത്രാാലയം അറിയിച്ചു. അതിൽ 1,96,30,752 ഫസ്റ്റ് ഡോസും 92,26,926 സെക്കൻഡ് ഡോസുമായിരുന്നു നൽകിയത്.
അതേ സമയം ഓഗസ്ത് 8 നു മുംബ് ഫസ്റ്റ് ഡോസ് വാക്സിൻ സ്വീകരിക്കാത്ത കുട്ടികൾക്ക് സ്കൂൾ തുറക്കുന്ന ആദ്യ ദിവസം ക്ളാസിൽ ഹാജരാകാൻ സാധിക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ആദ്യ ഡോസ് എടുത്ത് മൂന്ന് ആഴ്ചകൾക്ക് ശേഷമാണു സെക്കൻഡ് ഡോസ് ലഭിക്കുക എന്നതിനാലാണ് കുട്ടികൾക്ക് ആദ്യ ദിനം ക്ലാസിൽ ഹാജരാകാൻ സാധിക്കാതിരിക്കുക.
ഓഗസ്ത് 29 നു സ്കൂളുകൾ തുറക്കുന്നതിനു മുംബ് തന്നെ രണ്ട് ഡോസ് വാക്സിനുകൾ സ്വീകരിക്കാൻ മന്ത്രാലയം വിദ്യാർത്ഥി വിദ്യാർത്ഥിനികളോടും സ്കൂൾ സ്റ്റാഫുകളോടും ആവശ്യപ്പെട്ടിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa