വൃദ്ധരായ സൗദികളെ കാണിച്ച് നിതാഖാത്തിൽ രക്ഷപ്പെടാമെന്ന് കരുതേണ്ട; ആനുകൂല്യം ലഭിക്കില്ലെന്ന് മന്ത്രാലയം
ജിദ്ദ: വയോധികരായ സൗദികളെ ജോലിക്ക് നിയമിച്ചത് കൊണ്ട് നിതാഖാത്തിൻ്റെ ആനുകൂല്യത്തിൽ പരിഗണിക്കില്ലെന്ന് സൗദി മാനവ വിഭവ ശേഷി മന്ത്രാലയം.
സ്വദേശികളുടെ പ്രായം 60 ൽ കൂടാൻ പാടില്ല. 60 ൽ കൂടിയാൽ നിതാഖാത്തിൽ ഒരു സൗദിയായി പരിഗണിക്കില്ല.
അതോടൊപ്പം 18 വയസ്സിനു താഴെ പ്രായമുള്ളവരെയും നിതാഖാത്തിൽ പരിഗണിക്കില്ല. ഇത് സംബന്ധിച്ച് ഉയർന്ന് ഒരു ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രാലയം.
അതോടൊപ്പം ഒരു സൗദി പൗരനു മിനിമം 4000 റിയാൽ ശംബളം നൽകിയാൽ മാത്രമേ നിതാഖാത്തിൽ ഒരു സൗദിയായി പരിഗണിക്കൂ.
മിനിമം സാലറി 3001 നും 3999 നും ഇടയിൽ ആയാൽ പകുതി സൗദിയായിട്ടായിരിക്കും നിതാഖാത്തിൽ പരിഗണിക്കുക.
അതേ സമയം മിനിമം സാലറി 3000 ത്തിനും താഴെയായാൽ ഒരു സ്വദേശിയെ ജോലിക്ക് നിയമിച്ചതായി പരിഗണിക്കില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa