ഖത്തറിൽ വെള്ളിയാഴ്ച മുതൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ
ദോഹ: ഓഗസ്ത് 6 വെള്ളിയാഴ്ച മുതൽ മന്ത്രി സഭാ തീരുമാനപ്രകാരം ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കും.
പള്ളികൾ: വെള്ളിയാഴ്ച മുതൽ എല്ലാവർക്കും പള്ളിയിൽ വരാം. കുട്ടികൾക്ക് പള്ളിയിൽ വരുന്നതിനു തടസ്സമില്ല.
സാമൂഹിക കൂട്ടായ്‌മകൾ: പൊതു സ്ഥലങ്ങളിൽ വാക്സിനെടുത്ത 35 പേർക്ക് വരെ ഒന്നിക്കാം. നേരത്തെ ഇത് 30 പേർ എന്നായിരുന്നു.
മാൾ: മാളുകളിൽ ഡ്രസ് ചെയ്ഞ്ചിംഗ് റൂമുകൾ ഇനി മുതൽ ഉപഭോക്താക്കൾക്ക് ഉപയോഗിക്കാൻ സാധിക്കും.
റെസ്റ്റോറൻ്റ്: നേരത്തെ പ്രവർത്തിക്കാൻ യോഗ്യതയുള്ള റെസ്റ്റോറൻ്റുകളിൽ 20 ശതമാനം വരെ ആളുകളെ സ്വീകരിക്കാം. വാക്സിനെടുത്ത ഉപഭോക്താക്കൾക്കും അവരുടെ കുട്ടികൾക്കും ആയിരിക്കും അനുമതി.
എക്സിബിഷൻ, കോൺഫറൻസ്, ഇവൻ്റ്സ് എന്നിവയിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം ടോട്ടൽ കപ്പാസിറ്റിയുടെ 50 ശതമാനമായിരിക്കും.
പാർക്ക്,ബീച്ച്, കോർണീഷ് എന്നിവിടങ്ങളിൽ 20 ആളുകൾ വരെയുള്ള ഗ്രൂപുകൾക്ക് ഒരുമിക്കാം. നേരത്തെ ഇത് 15 ആയിരുന്നു.
ബോട്ട് സവാരിയിൽ 25 പേർക്ക് വരെ പങ്കെടുക്കാം. നേരത്തെ 20 പേർക്ക് വരെയായിരുന്നു പങ്കെടുക്കാൻ അനുമതി.
ഔട്ട് ഡോർ സ്പോർട്സ് ട്രെയിനിംഗിൽ 35 വാക്സിനേറ്റഡ് ആളുകൾക്ക് വരെ പങ്കെടുക്കാം. നേരത്തെ ഇത് 30 ആയിരുന്നു.
ക്ളീനിംഗ് ആൻ്റ് ഹോസ്പിറ്റാലിറ്റി മേഖലയിലെ ആകെ വർക്ക് കപ്പാസിറ്റി 100 ശതമാനമാക്കി ഉയർത്തി. നേരത്തെ ഇത് 80 ശതമാനമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa