സൗദി അംഗീകരിച്ച വാക്സിനുകൾ ഫുൾ ഡോസ് സ്വീകരിക്കാതെയും തവക്കൽനായിൽ ഇമ്യൂൺ ആകാതെയും സൗദിയിലേക്ക് പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സൗദി അറേബ്യ അംഗീകരിച്ച വാക്സിനുകൾ ഫുൾ ഡോസ് സ്വീകരിക്കാതെയും തവക്കൽനായിൽ ഇമ്യൂൺ ആകാതെയും സൗദിയിലേക്ക് പോകുന്ന പുതിയ വിസക്കാരും വിസിറ്റിംഗ് വിസക്കാരും ഇഖാമയുള്ളവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാനായി നിരവധി പേരാണു അറേബ്യൻ മലയാളിയുമായി ബന്ധപ്പെടുന്നത്. ഇത് സംബന്ധിച്ച് വിശദവിവരങ്ങൾ താഴെ കൊടുക്കുന്നു.
ഫൈസർ, ഓക്സസ്ഫോർഡ് ആസ്ട്രാസെനക്ക(കോവിഷീൽഡ്), മൊഡേണ, ജോൺസൺ എന്നീ 4 വാക്സിനുകളാണു സൗദി അംഗീകരിച്ചത്. ഇതിൽ ജോൺസണൊഴികെ എല്ലാ വാക്സിനുകളും രണ്ട് ഡോസ് സ്വീകരിക്കണം. ജോൺസൺ ഒരു ഡോസ് സ്വീകരിച്ചാൽ മതി. അതോടൊപ്പം സിനോഫാം, സിനോവാക് എന്നീ ചൈനീസ് വാക്സിനുകൾ രണ്ട് ഡോസ് സ്വീകരിക്കുകയും അതോടൊപ്പം ആദ്യം പരാമർശിച്ച നാലു വാക്സിനുകളിൽ ഏതെങ്കിലും ഒന്ന് ഒരു ഡോസ് സ്വീകരിച്ചാലും സൗദി ആരോഗ്യ മന്ത്രാലയം ഇമ്യൂൺ ആയതായി അംഗീകരിക്കും.
നിലവിൽ നാട്ടിൽ ലഭ്യമായ സൗദി അംഗീകരിച്ച വാക്സിൻ കോവിഷീൽഡ് മാത്രമാണ് . പല പ്രവാസികളും സെകൻഡ് ഡോസ് സ്വീകരിക്കാൻ വൈകുന്നതിനാലും പെട്ടെന്ന് സൗദിയിൽ എത്തേണ്ട ആവശ്യം ഉള്ളതിനാലും നാട്ടിൽ നിന്നും രണ്ട് ഡോസ് കോവിഷീൽഡ് സ്വീകരിക്കാാതെ തന്നെ സൗദിയിലേക്ക് പോകുന്നുണ്ട്. അത്തരത്തിൽ ഫുൾ ഡോസ് വാക്സിനുകൾ സ്വീകരിക്കാതെ പോകുന്ന ഇഖാമയുള്ളവരും വിസിറ്റിംഗ് വിസക്കാരും പുതിയ വിസക്കാരും സൗദിയിലേക്ക് പോകുന്നതിനു മുംബ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ വിവരിക്കുന്നു.
വാക്സിൻ സ്വീകരിക്കാത്തവരും ഇമ്യൂൺ ആകാത്തവരുമായ ഇഖാമയുള്ളവർ സൗദിയിലേക്ക് പോകുന്നതിനു മുംബ് ചെയ്യേണ്ടത്:
സൗദിയിലേക്കുള്ള ടിക്കറ്റ് എടുക്കുന്നതിനോടൊപ്പം ഒരാഴ്ചക്കുള്ള സൗദിയിലെ അംഗീകൃത ഹോട്ടൽ ക്വാറൻ്റീൻ പാക്കേജ് കൂടി ബുക്ക് ചെയ്യുക. ട്രാവൽ ഏജൻസികൾ വഴിയോ സ്വന്തം നിലയിലോ എല്ലാം ഇത് ചെയ്യാൻ സാധിക്കും. ഹോട്ടൽ ബുക്കിംഗ് ഡീറ്റേയിൽസ് കയ്യിൽ കരുതുക.
തുടർന്ന് സൗദിയിലേക്ക് കടക്കുന്നതിൻ്റെ മൂന്ന് ദിവസം മുംബ് https://muqeem.sa/#/vaccine-registration/register-resident?type=NotVaccinatedResident എന്ന മുഖീം ലിങ്കിൽ ക്ളിക്ക് ചെയ്ത് പോകുന്ന വിമാനത്തിൻ്റെ വിവരങ്ങളും ഇറങ്ങുന്ന സ്ഥലത്തിൻ്റെയും ക്വാറൻ്റീനിൽ കഴിയാൻ പോകുന്ന ഹോട്ടൽ വിവരങ്ങളും മറ്റും ചേർക്കുക. മുഖീം പ്രിൻ്റൗട്ട് കയ്യിൽ കരുതുക.
സൗദിയിലേക്ക് പ്രവേശിക്കുന്നതിൻ്റെ മുംബ് 72 മണിക്കൂറിനുള്ളിലെടുത്ത പിസിആർ നെഗറ്റീവ് റിസൽറ്റ് കയ്യിൽ കരുതുക. ഇവയാണ് വാക്സിനെടുക്കാത്ത (ഇമ്യൂൺ ആകാത്ത) ഇഖാമയുള്ളവർ ചെയ്യേണ്ടത്.
സൗദി അംഗീകരിച്ച വാക്സിനുകൾ ഫുൾ ഡോസ് സീകരിക്കാത്ത പുതിയ തൊഴിൽ വിസക്കാരും വിസിറ്റിംഗ് വിസക്കാരും ചെയ്യേണ്ടത്.
സൗദിയിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്നതോടൊപ്പം ഒരാഴ്ചക്കുള്ള സൗദിയിലെ അംഗീകൃത ഹോട്ടൽ ക്വാറൻ്റീൻ പാക്കേജ് കൂടി ബുക്ക് ചെയ്യുക.
തുടർന്ന് സൗദിയിൽ പ്രവേശിക്കുന്നതിൻ്റെ മൂന്ന് ദിവസം മുംബ് https://muqeem.sa/#/vaccine-registration/register-visitor?type=NotVaccinatedVisitor എന്ന മുഖീം ലിങ്കിൽ ക്ളിക്ക് ചെയ്ത് പോകുന്ന വിമാനത്തിൻ്റെ വിവരങ്ങളും ഇറങ്ങുന്ന സ്ഥലത്തിൻ്റെയും ക്വാറൻ്റീനിൽ കഴിയാൻ പോകുന്ന ഹോട്ടൽ വിവരങ്ങളും മറ്റും ചേർക്കുക. മുഖീം പ്രിൻ്റൗട്ട് കയ്യിൽ കരുതുക.
അതോടൊപ്പം സൗദിയിലേക്ക് പ്രവേശിക്കുന്നതിൻ്റെ മുംബ് 72 മണിക്കൂറിനുള്ളിലെടുത്ത പിസിആർ നെഗറ്റീവ് റിസൽറ്റ് കയ്യിൽ കരുതുക. എന്നിവയാണ് വാക്സിനെടുക്കാത്ത പുതിയ തൊഴിൽ വിസക്കാരും വിസിറ്റിങ് വിസക്കാരും ചെയ്യേണ്ടത്.
യാത്രക്കാരെല്ലാം തവക്കൽനാ ആപ് ഡൗൺലോഡ് ചെയ്യണമെന്നും ഹോട്ടൽ ക്വാറൻ്റീനിൻ്റെ അവസാനം പിസിആർ ടെസ്റ്റ് നടത്തണമെന്നും അധികൃതർ നിർദ്ദേശിക്കുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa