സൗദിയിലെ വിദേശികൾ അയക്കുന്ന പണത്തിൽ വർദ്ധനവ്
റിയാദ്: സൗദിയിലെ വിദേശികൾ സൗദിക്ക് പുറത്തേക്കയക്കുന്ന പണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയതായി കേന്ദ്ര ബാങ്കായ സാമ അറിയിച്ചു.
2020 ൻ്റെ ആദ്യ പകുതിയിൽ വിദേശികൾ പുറത്തേക്കയച്ച തുകയേക്കാൾ 10 ശതമാനം വർദ്ധനവാണ് 2021 ആദ്യ പകുതിയിൽ ഉണ്ടായിട്ടുള്ളത്.
ഈ വർഷം മെയ് മാസത്തിൽ വിദേശികൾ അയച്ച തുകയേക്കാൾ 8 ശതമാനം വർദ്ധനവ് ജൂൺ മാസത്തിൽ ഉണ്ടായിട്ടുണ്ട്.
അതേ സമയം 20020 ലെ ആദ്യ പകുതിയിൽ അയച്ചതിനേക്കാൾ 34 ശതമാനം തുക 2021 ആദ്യ പകുതിയിൽ സൗദി പൗരന്മാർ പുറത്തേക്കയച്ചിട്ടുണ്ട്.
2020 ജൂൺ മാസത്തിൽ പുറത്തേക്കയച്ചതിനേക്കാൾ 56 ശതമാനം അധികം തുക 2021 ജൂണിൽ സൗദികൾ അയച്ചിട്ടുണ്ടെന്നും സാമ വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa