Monday, September 23, 2024
QatarSaudi ArabiaTop Stories

ഖത്തറിൽ നിന്നും സൗദിയിലേക്ക് കര മാർഗം പോകുന്ന പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ സർവീസ് നടത്തുന്നവർ ഓർമ്മപ്പെടുത്തുന്നു

ദോഹ: സൗദിയിലേക്ക് കുറഞ്ഞ ചിലവിൽ പോകുന്നതിനയി ദോഹയിൽ നിന്നും ദമാമിലേക്ക് കര മാർഗം പോകുന്ന പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇത്തരത്തിൽ സർവീസ് നടത്തുന്ന പ്രവാസി സുഹൃത്ത് അറേബ്യൻ മലയാളി.കോമിനെ അറിയിച്ചു.

ദോഹയിൽ നിന്ന് ചെക്കിംഗുകളെല്ലാം കഴിഞ്ഞ് ദമാമിലെത്താൻ കര മാർഗം ഏകദേശം അഞ്ച് മണിക്കൂർ ആണു യാത്രാ സമയം.

വിമാന യാത്രക്കാർക്കുള്ളത് പോലെത്തന്നെ 72 മണിക്കൂറിനുള്ളിലെടുത്ത പിസിആർ ടെസ്റ്റും സൗദി അംഗീകൃത വാക്സിൻ സർട്ടിഫിക്കറ്റുകളുമെല്ലാം കയ്യിൽ കരുതണം.

ഒരു യാത്രക്കാരനിൽ നിന്ന് 500 റിയാൽ വീതം എന്ന നിരക്ക് ഈടാക്കിയാണ് നിലവിൽ ടാക്സികൾ സർവീസ് നടത്തുന്നത്.

ഖത്തർ അതിർത്തിക്കുള്ളിലെ ചെക്ക് പോയിൻ്റ് കഴിഞ്ഞ് സൗദി അതിർത്തിയിലെ ഹെൽത്ത് ഡിപാർട്ട്മെൻ്റിൽ രേഖകൾ പരിശോധനക്ക് വിധേയമാക്കിയ ശേഷം ഫിംഗർ പ്രിൻ്റ് നൽകിയ ശേഷമാണു സൗദി എമിഗ്രേഷനിലേക്ക് നീങ്ങുന്നത്.

ഖത്തർ ചെക്ക് പോയിൻ്റിലെ എമിഗ്രേഷൻ നടപടിക്രമങ്ങളും സൗദി അതിർത്തിയിലെ ഹെൽത്ത് ഡിപാർട്ട്മെൻ്റിലെ പരിശോധനകൾക്കും കൂടി ആകെ ഒരു മണിക്കൂറിൽ താഴെ മാത്രമാണു നിലവിൽ സമയമെടുക്കുന്നത്.

ഏതായാലും സമീപ ദിനങ്ങളിലെ ഖത്തർ സൗദി വിമാന യാത്രാ നിരക്കിൽ വൻ വർദ്ധനവ് കാണുന്നതിനാൽ ഇത്തരത്തിൽ 500 റിയാലിനു സൗദിയിലെത്താൻ സാധിക്കുന്നത് പ്രവാസികൾക്ക് വലിയ അനുഗ്രഹമായി മാറിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്