പത്ത് മാസത്തിലധികമായി അബോധാവസ്ഥയിൽ കഴിയുകയായിരുന്ന മലയാളി സൗദിയിൽ മരിച്ചു
ജുബൈൽ: കഴിഞ്ഞ പത്ത് മാസങ്ങളിലധികമായി അബോധാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയായിരുന്ന പ്രവാസി അന്തരിച്ചു.
ജുബൈൽ റോയൽ കമ്മീഷനിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന മലപ്പുറം തിരൂർ പുതിയങ്ങാടി കല്ലിങ്കൽ ജാറത്തിനു സമീപം സിപി മുഹമ്മദ് കുട്ടി ( 55 ) ആണ് ചികിത്സക്കിടെ മരിച്ചത്.
കഴിഞ്ഞ വർഷം സെപ്തംബർ 22 നു മുഹമ്മദ് കുട്ടി താൻ ജോലി ചെയ്ത് കൊണ്ടിരുന്ന വീടിനു മുംബിൽ കുഴഞ്ഞ് വീഴുകയായിരുന്നു.
നാട്ടിൽ പോകാനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടേയായിരുന്നു മുഹമ്മദ് കുട്ടി കുഴഞ്ഞ് വീണു അബോധാവസ്ഥയിലായത്. സ്പോൺസർ ഉടൻ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു.
തുടർന്ന് കഴിഞ്ഞ ദിവസം മരിക്കുന്നത് വരെ മുഹമ്മദ് കുട്ടി അബോധാവസ്ഥയിലായ നിലയിൽ ചികിത്സയിൽ തുടരുകയായിരുന്നു.
ഭാര്യ സുബൈദ. മക്കൾ: ജാഫർ, മുഹമ്മദ് ജവാദ്. മയ്യിത്ത് ജുബൈലിൽ തന്നെ മറവ് ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa