വിദേശ തീർഥാടകർക്കുള്ള ഈ സീസണിലെ ആദ്യ ഉംറ വിസ ഇഷ്യു ചെയ്തതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം
മക്ക: വിദേശികൾക്ക് പുതിയ ഉംറ സീസണിലേക്കുള്ള ആദ്യ ഉംറ വിസ ഇഷ്യു ചെയ്തതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
വിദേശത്ത് നിന്ന് വരുന്നവർക്കുള്ള ആദ്യ ഉംറ വിസ ഇഷ്യു ചെയ്തത് ഒരു ഇറാഖി ഗ്രൂപിനാണെന്നും വൈകാതെ അവർ സൗദിയിലെത്തിച്ചേരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
സൗദിയിലേക്ക് പ്രവേശിക്കാൻ അനുമതിയുള്ള രാജ്യങ്ങളിലുള്ളവർക്ക് പൊതു മാർഗ നിർദ്ദേശങ്ങൾക്കനുസൃതമായാണു വിസ ഇഷ്യു ചെയ്യുക.
ഹജ്ജ് സീസൺ അവസാനിച്ചയുടൻ തന്നെ ആഭ്യന്തര തീർഥാടകർക്ക് ഉംറ തീർഥാടനം അനുവദിക്കപ്പെട്ടിട്ടുണ്ട്.
ജിദ്ദയിലേക്കും ത്വാഇഫിലേക്കും സൗദി എയർലൈൻസിൽ ടിക്കറ്റെടുക്കുന്നവർക്കും ആവശ്യമെങ്കിൽ ടിക്കറ്റിനോടൊപ്പം ഉംറ പെർമിറ്റും നൽകുന്ന പദ്ധതിയും സൗദി എയർവേസ് ആരംഭിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa