നാട്ടിൽ നിന്നും കോവിഷീൽഡ് സ്വീകരിച്ചവർക്ക് പറക്കാനുള്ള അനുമതി യു എ ഇ പ്രവാസികൾക്ക് വലിയ ആശ്വാസമാകും
യു എ ഇയിലേക്ക് നാട്ടിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്ത പ്രവാസികൾക്കും പ്രവേശിക്കാനുള്ള അനുമതി ലഭിച്ചത് നാട്ടിൽ കുടുങ്ങിയ ആയിരക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമാകും.
ഇത് വരെ യു എ ഇയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായിരുന്നു യു എ ഇയിലേക്ക് പ്രവേശനാനുമതി.
സെക്കൻഡ് ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞവർക്ക് ആണ് ഇപ്പോൾ മടങ്ങാൻ സാധിക്കുകയെന്ന് വിമാനക്കംബനികൾ അറിയിക്കുന്നു. അതോടൊപ്പം ICA/GDRFA അപ്രൂവലും വേണം.
ദുബൈ സർവീസ് നടത്തുന്ന എയർ വിസ്താര കമ്പനി വാക്സിനെടുക്കാത്തവർക്കും ദുബൈ യിലേക്ക് മടങ്ങാമെന്ന് അറിയിച്ചിട്ടുണ്ട്.
അതേ സമയം കാലാവധി കഴിഞ്ഞ യുഎഇ വിസയുള്ളവർക്ക് കൂടി മടങ്ങാനുള്ള അനുമതിയോ വിസ പുതുക്കൽ നടപടിയോ പ്രതീക്ഷിക്കുകയാണു നിരവധി പ്രവാസികൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa