Thursday, April 10, 2025
Riyadh

ഷിഫാ വെൽഫെയർ അസോസിയേഷൻ യാത്ര അയപ്പ് നൽകി.

റിയാദ്: ഷിഫാ വെൽഫെയർ അസോസിയേഷൻ കമ്മിറ്റി അംഗവും ഏവർക്കും സുപരിചിതനുമായ റെജി ജോൺ പുത്തൂരിന് ഷിഫാ വെൽഫെയർ അസോസിയേഷൻ യാത്ര അയപ്പ് നൽകി.

ഷിഫാ ട്രാസ് ഹോട്ടൽ ഹാളിൽ സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽവെച്ച് അജിത് കുമാർ കടയ്ക്കലിന്റെ ആമുഖ പ്രസംഗത്തോടെ അബ്ദുൽകരീം പുന്നലയുടെ അധ്യക്ഷതയിൽ ആരംഭിച്ച യോഗം സൽമാൻ വർക്കല ഉൽഘാടനം ചെയ്തു.. ആദര സൂചകമായി റെജി ജോൺ പുത്തൂരിന് സംഘടനയുടെ പേരിൽ റഷീദ് ഓച്ചിറ മെമെന്റോ നൽകി. തുടർന്ന് റെജി ജോൺ പുത്തൂർ നന്ദി പറയുകയും നസീർ ചൂനാട് ആശംസാ പ്രസംഗവും നടത്തി.

സെക്രട്ടറി നൗഫൽ ചോലക്കാട് സ്വാഗതം പറയുകയും ബ്രൈറ്റ് ജോസ് ഇരിങ്ങാലക്കുട നന്ദി  പറയുകയും ചെയ്തു.. വഹാബ് കൊല്ലം, അഷ്‌റഫ്‌ മലപ്പുറം, അബ്ദുൽകരീം കോടപ്പുറം, അബു, മുഹമ്മദ്‌ കുട്ടി, ഇബ്രാഹിം, കുമാർ മാവേലിക്കര, നിഷാദ് ട്രാസ് ഹോട്ടൽ, അനിൽ കുമാർ, എന്നിവർ നേതൃത്വം നൽകി. വെൽഫെയർ അസോസിയേഷന്റെ നിരവധി പ്രവർത്തകർ പങ്കെടുത്തു. ജോജി കൊല്ലം അഥിതി ആയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa