ഒമ്പത് വർഷം മുംബ് കാണാതായ പെൺകുട്ടിയുടെ ശരീരാവശിഷ്ടങ്ങൾ ഖബറിസ്ഥാനിൽ കണ്ടെത്തിയ വാർത്ത ഈജിപ്ഷ്യൻ മാധ്യമങ്ങളിൽ ചർച്ചയാകുന്നു
കെയ്റോ: പശ്ചിമ ഈജിപ്തിലെ ഒരു ഗ്രാമത്തിൽ നിന്ന് ഒമ്പത് വർഷം മുംബ് കാണാതായ പെൺകുട്ടിയുടെ ശരീരാവാശിഷ്ടങ്ങൾ കുടുംബ ശ്മശാനത്തിൽ നിന്ന് കണ്ടെത്തി.
പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ഉപയോഗിച്ചിരുന്ന ഖബറിസ്ഥാൻ്റെ നവീകരണത്തിനായി മണ്ണ് നീക്കിയപ്പോഴായിരുന്നു കുട്ടിയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
മണ്ണ് നീക്കിയപ്പോൾ തൻ്റെ മകൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ എല്ലുകൾ സഹിതം കണ്ടെത്തിയതായി കുട്ടിയുടെ പിതാവ് തന്നെയായിരുന്നു മീഡിയകളെ അറിയിച്ചത്.
തൻ്റെ മകളുടെ മൂന്നാം വയസ്സിലായിരുന്നു അവളെ കാണാതായതെന്നും ആ സമയം താൻ മറ്റൊരാളുമായി വഴക്കിലായിരുന്നുവെന്നും പിതാവ് പറഞ്ഞു. എന്നാൽ ഈ സംഭവത്തിൽ അയാൾ കുറ്റക്കാരനാണെന്ന് തെളിയിക്കാനൊന്നും കുട്ടിയുടെ പിതാവിൻ്റെയടുക്കൽ തെളിവില്ല.
കുട്ടിയുടെ ശരീരാവശിഷ്ടങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാനും അത് കാണാതായ മേൽ പരാമർശിച്ച പെൺകുട്ടിയാണോയെന്ന് ഉറപ്പിക്കാനും കോടതി ഉത്തരവിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa